Connect with us

Kerala

കാലിക്കറ്റ് പ്രസ്സ് ക്ലബ് ജേണലിസം പി ജി ഡിപ്ലോമ ഫലം പ്രസിദ്ധീകരിച്ചു; മിഖ്ദാദ് മാമ്പുഴക്ക് ഒന്നാം റാങ്ക്

ലാൽ കുമാർ രണ്ടാം റാങ്കും ആതിര കൃഷ്‌ണ എസ് ആർ മൂന്നാം റാങ്കും നേടി

Published

|

Last Updated

കോഴിക്കോട് | കാലിക്കറ്റ് പ്രസ്സ് ക്ലബിൻ്റെ കീഴിൽ പ്രവർത്തിക്കുന്ന ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷൻ ആൻഡ് ജേണലിസം (ഐ സി ജെ) 2024 – ’25 ബാച്ചിൻ്റെ പി. ജി. ഡിപ്ലോമ പരീക്ഷാഫലം പ്രസിദ്ധപ്പെടുത്തി. 1200-ൽ 982 മാർക്ക് ലഭിച്ച മുഹമ്മദ് മിഖ്ദാദ് മാമ്പുഴക്കാണ് ഒന്നാം റാങ്ക്. 964 മാർക്കോടെ ലാൽ കുമാർ രണ്ടാംറാങ്ക് നേടി. 869 മാർക്കുമായി ആതിര കൃഷ്‌ണ. എസ്. ആർ മൂന്നാം റാങ്കിന് അർഹയായി.

മലപ്പുറം കരുവാരക്കുണ്ടിനടുത്ത് മാമ്പുഴ സ്വദേശിയായ മുഹമ്മദ് മിഖ്ദാദ് പറവെട്ടി മുഹമ്മദ് ബാഖവിയുടേയും നസീമയുടേയും മകനാണ്. മലപ്പുറം മഅ്ദിൻ അക്കാഡമിയിൽ നിന്ന് അദനി ബിരുദം നേടിയ മിഖ്ദാദ്, എസ് എസ് എഫ് വണ്ടൂർ ഡിവിഷൻ സെക്രട്ടറിയാണ്.

കാസർകോട്ട് ജില്ലയിലെ കുണ്ടംകുഴി സ്വദേശിയായ ലാൽകുമാർ ടി. കൊട്ടൻ്റേയും ലീലാവതിയുടെയും മകനാണ്. സെൻട്രൽ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാള സാഹിത്യത്തിൽ ബിരുദാനന്തര ബിരുദം നേടിയിട്ടുണ്ട്. മുന്നാം റാങ്ക് ലഭിച്ച ആതിര കൃഷ്‌ണ തിരുവനന്തപുരം മുതുവിള കട്ട ക്കലിൽ വീട്ടിൽ പി. ഡി രാധാകൃഷ്‌ണൻ്റേയും ഡി. ആർ. ഷെർലിയുടേയും മകളാണ്. ഇംഗ്ലീഷിൽ ബിരുദാനന്തര ബിരുദധാരിയാണ്.

പരീക്ഷാഫലം www.icjcalicut.com എന്ന വെബ്സൈറ്റിൽ ലഭിക്കും. പ്രൊവിഷണൽ സർട്ടിഫിക്കറ്റും മാർക്ക് ലിസ്റ്റും നവംബർ 15 മുതൽ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് ലഭിക്കും.

Latest