Connect with us

Health

രക്തത്തിലെ കഫീൻ; ശരീരത്തിലെ കൊഴുപ്പും പ്രമേഹ സാധ്യതയും കുറക്കുമോ?

കഫീന്റെ അളവും ഏട്രിയൽ ഫൈബ്രിലേഷൻ സ്ട്രോക്ക് പോലുള്ള ഹൃദയസംബന്ധമായ അസുഖങ്ങളും തമ്മിൽ യാതൊരു ബന്ധവും ഇല്ലെന്നും ഈ ഗവേഷകർ കണ്ടെത്തി.

Published

|

Last Updated

ക്തത്തിലെ കഫീന്റെ അളവ് ശരീരത്തിലെ കൊഴുപ്പിനെ ബാധിച്ചേക്കാം.ഇത് ടൈപ്പ് ടു പ്രമേഹ സാധ്യതയെ എപ്പോഴും സാരമായി ബാധിക്കുന്നുണ്ട്. ഇത് പറയുന്നത് ഒരു കൂട്ടം ജനിതക ഗവേഷകരാണ്.

കഫീന്റെ അളവും ബി എം ഐ കുറക്കലും തമ്മിലുള്ള ബന്ധം സ്ഥാപിക്കാൻ ഒരു കൂട്ടം ജനിതക ഗവേഷകർ ശ്രമിച്ചിരുന്നു. ഉയർന്ന കഫീൻ സാന്ദ്രത സ്വാഭാവികമായും കുറഞ്ഞ ബി എം ഐ ശരീരത്തിലെ മുഴുവൻ കൊഴുപ്പ് എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നു എന്ന് ഇവർ കണ്ടെത്തി.

ശരീരഭാരം കുറയ്ക്കാനും കൊഴുപ്പ് കുറയ്ക്കാനും പ്രോത്സാഹിപ്പിക്കുന്നതിലൂടെ ടൈപ്പ് ടു പ്രമേഹ സാധ്യത കുറയ്ക്കാനും കഫീൻ സഹായിക്കുമത്രേ.

കഫീന്റെ അളവും ഏട്രിയൽ ഫൈബ്രിലേഷൻ സ്ട്രോക്ക് പോലുള്ള ഹൃദയസംബന്ധമായ അസുഖങ്ങളും തമ്മിൽ യാതൊരു ബന്ധവും ഇല്ലെന്നും ഈ ഗവേഷകർ കണ്ടെത്തി.

കഫീൻ ഉപയോഗം ഉപാപചയ പ്രവർത്തനങ്ങളിൽ ചെലുത്തുന്ന ദീർഘകാല ഫലങ്ങൾ സ്ഥിരീകരിക്കുന്നതിനും ഇനിയും ഗവേഷണങ്ങൾ നടന്നേ തീരു.

Latest