Connect with us

National

സി എ എ ബംഗാളില്‍ നടപ്പാക്കാന്‍ അനുവദിക്കില്ല: മമത

'ഇന്ത്യയില്‍ താമസിക്കുന്ന പലരെയും അഭയാര്‍ഥികളാക്കാനുള്ള അടവാണ് കേന്ദ്ര സര്‍ക്കാരിന്റേത്.'

Published

|

Last Updated

കൊല്‍ക്കത്ത | പൗരത്വ ഭേദഗതി നിയമം (സി എ എ) പശ്ചിമ ബംഗാളില്‍ നടപ്പാക്കാന്‍ അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി മമത ബാനര്‍ജി. സി എ എയെ ചെറുക്കും. സി എ എക്കു കീഴില്‍ ആരും അപേക്ഷ നല്‍കരുതെന്ന് മമത അഭ്യര്‍ഥിച്ചു.

ഇന്ത്യയില്‍ താമസിക്കുന്ന പലരെയും അഭയാര്‍ഥികളാക്കാനുള്ള അടവാണ് കേന്ദ്ര സര്‍ക്കാരിന്റേതെന്ന് മമത ആരോപിച്ചു.

സി എ എക്കെതിരായ പ്രതിഷേധം രാജ്യവ്യാപകമായി തുടരുകയാണ്. ഭേദഗതി നിയമത്തിനെതിരെ ഓള്‍ അസം സ്റ്റുഡന്‍സ് യൂണിയനും സുപ്രീം കോടതിയില്‍ ഹരജി നല്‍കി. വിജ്ഞാപനം റദ്ദ് ചെയ്യണമെന്നാണ് ആവശ്യം.

Latest