Connect with us

Kerala

സി സദാനന്ദന്‍ വധശ്രമ കേസ് പ്രതികള്‍ ഹാജരായി; യാത്രയയപ്പ് നല്‍കി സി പി എം

എട്ടു പ്രതികളെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി

Published

|

Last Updated

കണ്ണൂര്‍ | കണ്ണൂരില്‍ സി പി എം ആര്‍ എസ് എസ് സംഘര്‍ഷം രൂക്ഷമായിരുന്ന കാലത്ത് ആര്‍ എസ് എസ് നേതാവ് സി സദാനന്ദനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ ശിക്ഷിക്കപ്പെട്ട പ്രതികള്‍ ജയിലിലേക്ക്. കേസിലെ എട്ട് പ്രതികള്‍ 30 വര്‍ഷങ്ങള്‍ക്ക് ശേഷം ജയില്‍ ശിക്ഷ അനുഭവിക്കാനായി ഇന്ന് തലശ്ശേരി കോടതിയില്‍ ഹാജരായി. ഹാജരായവരെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി.
തടവുശിക്ഷ അനുഭവിക്കാന്‍ പോകുന്ന പ്രവര്‍ത്തകര്‍ക്ക് സി പി എം യാത്രയയപ്പ് നല്‍കി. മട്ടന്നൂര്‍ പഴശ്ശിയില്‍ നടന്ന ചടങ്ങില്‍ പാര്‍ട്ടി നേതാക്കളും പ്രവര്‍ത്തകരും ചേര്‍ന്ന് മുദ്രാവാക്യം വിളികളോടെയാണ് യാത്രയപ്പ് നല്‍കിയത്. പരിപാടിയില്‍ കെ കെ ശൈലജ എം എല്‍ എയും നേതാക്കളും പങ്കെടുത്തു.

സി സദാനന്ദന്‍ വധശ്രമക്കേസില്‍ പ്രതികളുടെ അപ്പീല്‍ സുപ്രീംകോടതി തള്ളിയിരുന്നു. തുടര്‍ന്ന് വിചാരണ കോടതിയായ തലശ്ശേരി അസിസ്റ്റന്‍ഡ് സെഷന്‍സ് ജഡജ് പ്രതികള്‍ക്ക് കോടതിയില്‍ നേരിട്ട് ഹാജരാവാനായി നോട്ടീസ് നല്‍കുകയും ചെയ്തു. നോട്ടീസ് പ്രകാരം ഇന്നായിരുന്നു പ്രതികള്‍ ഹാജരാക്കേണ്ട അവസാന തീയതി.

സി സദാനന്ദന്‍ വധശ്രമക്കേസില്‍ ഏഴുവര്‍ഷത്തെ തടവാണ് പ്രതികള്‍ക്ക് വിധിച്ചിരുന്നത്. സി പി എമ്മുകാരായ എട്ട് പേരാണ് പ്രതിപ്പട്ടികയില്‍ ഉള്ളത്. എന്നാല്‍, ശിക്ഷാവിധിക്കെതിരെ മേല്‍കോടതികളില്‍ അപ്പീല്‍ നല്‍കി ജാമ്യത്തിലായിരുന്നു പ്രതികള്‍. സുപ്രീം കോടതിയും അപ്പീല്‍ തള്ളിയതോടെയാണ് പ്രതികള്‍ കോടതിയില്‍ ഹാജരായത്. 1994 ജനുവരി 25 നായിരുന്നു കേസിന് ആസ്പതമായ സംഭവം. സംഭവത്തില്‍ രണ്ടു കാലും നഷ്ടമായ സി സദാനന്ദനെ അടുത്തയിടെ ബി ജെ പി രാജ്യസഭാ എം പിയായി നോമിനേറ്റു ചെയ്തു.

 

---- facebook comment plugin here -----

Latest