Connect with us

തദ്ദേശ തിരഞ്ഞെടുപ്പു ഫലം തൃക്കാക്കര തിരഞ്ഞെടുപ്പില്‍ പ്രധാന ചര്‍ച്ചയാവുന്നു. തൃപ്പുണ്ണിത്തുറ നഗരസഭയില്‍ കോണ്‍ഗ്രസ് വോട്ടു ചോര്‍ന്നതും ബി ജെ പി സ്ഥാനാര്‍ഥി ജയിച്ചതും വരും നാളുകളില്‍ തൃക്കാക്കരയിലെ രാഷ്ട്രീയ അന്തരീക്ഷത്തെ  ചൂടുപിടിപ്പിക്കും.12 ജില്ലകളിലെ 42 തദ്ദേശ വാര്‍ഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ 24 സീറ്റുകള്‍ നേടി എല്‍ഡിഎഫ് മികച്ച വിജയമാണ് നേടിയത്.

യുഡിഎഫ് 12, ബിജെപി 6  എന്നിങ്ങനെയാണു മറ്റു കക്ഷികളുട െസീറ്റുകള്‍. 20 സീറ്റ് ഉണ്ടായിരുന്ന എല്‍ഡിഎഫ് 24 ലേക്ക് ഉയര്‍ന്നു. 16 സീറ്റുകള്‍ ഉണ്ടായിരുന്ന യുഡിഎഫ് 4 വാര്‍ഡുകള്‍ നഷ്ടപ്പെട്ട് 12 ലേക്ക് താഴ്ന്നു. ബിജെപി അവരുടെ 6 വാര്‍ഡുകള്‍ നിലനിര്‍ത്തി. ആകെ 9 വാര്‍ഡുകള്‍ എല്‍ഡിഎഫ് പിടിച്ചെടുത്തു. ഇതില്‍ 7 എണ്ണം യുഡിഎഫില്‍നിന്നും രണ്ടെണ്ണം ബിജെപിയില്‍ നിന്നുമാണ്.

വീഡിയോ കാണാം