Connect with us

Kerala

വീടുകുത്തിത്തുറന്ന് മോഷണം; പ്രതി ഒരു വര്‍ഷത്തിനു ശേഷം പിടിയില്‍

മലപ്പുറം വേങ്ങര മട്ടത്തൂര്‍ തെക്കരകത്ത് വീട്ടില്‍ അബ്ദുള്‍ റസാഖ് (36) ആണ് നാട്ടുകല്‍ പോലീസിന്റെ പിടിയിലായത്

Published

|

Last Updated

പാലക്കാട് | കഴിഞ്ഞ വര്‍ഷം വീട് കുത്തി തുറന്ന് മോഷണം നടത്തിയ പ്രതി പിടിയില്‍. തച്ചനാട്ടുകര നാട്ടുകല്‍ കരുത്തേണിപറമ്പ് ഹംസയുടെ വീട്ടില്‍ നിന്ന് 85,000 രൂപയും മൂന്നു സ്വര്‍ണ വളകളും മോഷ്ടിച്ച മലപ്പുറം വേങ്ങര മട്ടത്തൂര്‍ തെക്കരകത്ത് വീട്ടില്‍ അബ്ദുള്‍ റസാഖ് (36) ആണ് നാട്ടുകല്‍ പോലീസിന്റെ പിടിയിലായത്.

പ്രതിയുമായി സ്ഥലത്തെത്തി പോലീസ് ഇന്ന് തെളിവെടുപ്പ് നടത്തി. 2024 ഓഗസ്റ്റ് 22 രാത്രിയാണ് കേസിന് ആസ്പദമായ സംഭവം നടന്നത്.

 

Latest