National
മുംബൈയില്‍ കനത്ത മഴയില്‍ കെട്ടിടം ഭാഗികമായി തകര്‍ന്നു; സ്ത്രീ മരിച്ചു
മുംബൈ ഗ്രാന്റ് റോഡിലെ റുബിനിസ മന്‍സില്‍ കെട്ടിടത്തിന്റെ രണ്ടും മൂന്നും നിലകളുടെ ഭാഗങ്ങളും ബാല്‍ക്കണിയുമാണ് തകര്‍ന്നുവീണത്.

മുംബൈ | മുംബൈയില്‍ കനത്ത മഴയില്‍ കെട്ടിടം ഭാഗികമായി തകര്‍ന്ന് സ്ത്രീ മരിച്ചു. മൂന്നുപേര്‍ക്ക് പരുക്കേറ്റു. മുംബൈ ഗ്രാന്റ് റോഡിലെ റുബിനിസ മന്‍സില്‍ കെട്ടിടത്തിന്റെ രണ്ടും മൂന്നും നിലകളുടെ ഭാഗങ്ങളും ബാല്‍ക്കണിയുമാണ് തകര്‍ന്നുവീണത്. നാലുനിലകളാണ് കെട്ടിടത്തിനുള്ളത്. പരുക്കേറ്റവരെ സമീപത്തെ ഭാട്ടിയ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇന്ന് രാവിലെയായിരുന്നു അപകടം. സംഭവ സമയത്ത് 40 പേരോളം കെട്ടിടത്തിലുണ്ടായിരുന്നു. ഇവരില്‍ പലരെയും സുരക്ഷിതമായി ഒഴിപ്പിച്ചതായി ബ്രിഹന്‍മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ (ബി എം സി) ദുരന്ത നിവാരണ സംഘം അറിയിച്ചു. എന്നാല്‍, ചിലരെങ്കിലും ഇപ്പോഴും അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നതായി സംശയിക്കുന്നുവെന്ന് ബി എം സി വ്യക്തമാക്കി.
മുംബൈ അഗ്നിശമന സേനയും പോലീസും നാട്ടുകാരും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.