Connect with us

Kerala

കുന്നംകുളം പോലീസിന്റെ ക്രൂരപീഡനം; പോലീസുകാരെ പുറത്താക്കണമെന്ന് പ്രതിപക്ഷ നേതാവ്

രാഹുല്‍ നിയമസമ്മേളനത്തില്‍ ഉണ്ടാകുമോ എന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് കൂടിയാലോചനയ്ക്ക് ശേഷം തീരുമാനം എടുക്കുമെന്നായിരുന്നു മറുപടി.

Published

|

Last Updated

തൃശൂര്‍ |  കുന്നംകുളം പോലീസ് സ്റ്റേഷനില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് ക്രൂര മര്‍ദ്ദനത്തിന് ഇരയായ സംഭവത്തില്‍ കുറ്റക്കാരായ പോലീസുകാര്‍ക്ക് എതിരെ ശക്തമായ നടപടി വേണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. സംഭവത്തില്‍ ഉള്‍പ്പെട്ട ഉദ്യോഗസ്ഥരെ പുറത്താക്കണമെന്ന് വിഡി സതീശന്‍ ആവശ്യപ്പെട്ടു. ഇല്ലെങ്കില്‍ സമാനതകള്‍ ഇല്ലാത്ത പ്രതിഷേധം സര്‍ക്കാര്‍ നേരിടേണ്ടി വരുമെന്ന് പ്രതിപക്ഷ നേതാവ് മുന്നറിയിപ്പ് നല്‍കി.തീവ്രവാദ ക്യാമ്പില്‍ പോലും കാണാത്ത ക്രൂര പീഡനമാണ് കുന്നംകുളം പോലീസ് സ്റ്റേഷനില്‍ നടന്നതെന്ന് വിഡി സതീശന്‍ പറഞ്ഞു. ഡിഐജിയുടെ മറുപടിയില്‍ തൃപ്തിയില്ല. മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉപജാപക സംഘമായി ഡിഐജി പെരുമാറരുതെന്നും വി ഡി സതീശന്‍ പറഞ്ഞു.

രാഹുല്‍ മങ്കൂട്ടത്തിലിന് എതിരെ ഇതുവരെ സ്വീകരിച്ച നടപടികള്‍ എല്ലാം ശരിയാണെന്നും
നടപടി കൂട്ടായ തീരുമാനമാണെന്നും വി ഡി സതീശന്‍ പറഞ്ഞു. നടപടിയുടെ പേരില്‍ തനിക്കെതിരെ സൈബര്‍ ആക്രമണം നടക്കുന്നുണ്ട്. പിന്നോട്ട് പോകാന്‍ ഉദ്ദേശിക്കുന്നില്ല. രാഹുല്‍ നിയമസമ്മേളനത്തില്‍ ഉണ്ടാകുമോ എന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് കൂടിയാലോചനയ്ക്ക് ശേഷം തീരുമാനം എടുക്കുമെന്നായിരുന്നു മറുപടി.

 

Latest