From the print
കോഫീ ഹൗസ് തൊഴിലാളികളുടെ ബോണസ് തര്‍ക്കം ഒത്തുതീര്‍പ്പായി
ബോണസ് ഈമാസം 24ന് മുമ്പ് വിതരണം ചെയ്യും.

തിരുവനന്തപുരം | ഇന്ത്യന്‍ കോഫീ ഹൗസ് തൊഴിലാളികളുടെ ബോണസ്/ ഉത്സവബത്ത തര്‍ക്കം ഒത്തുതീര്‍പ്പായി. 15 വര്‍ഷം വരെ സര്‍വീസുള്ള തൊഴിലാളികള്‍ക്ക് 9,000 രൂപയും 15 മുതല്‍ 25 വര്‍ഷം വരെ സര്‍വീസുള്ള തൊഴിലാളികള്‍ക്ക് 11,000 രൂപയും അതില്‍ കൂടുതല്‍ സേവനം ചെയ്തവര്‍ക്ക് 13,000 രൂപയും ഉത്സവ ബത്തയായി ലഭിക്കും.
അഡീഷനല്‍ ലേബര്‍ കമ്മീഷണര്‍ കെ ശ്രീലാലിന്റെ അധ്യക്ഷതയില്‍ നടന്ന അനുരഞ്ജന യോഗത്തിലാണ് തീരുമാനം. ബോണസ് ഈമാസം 24ന് മുമ്പ് വിതരണം ചെയ്യാനും തീരുമാനിച്ചു.
യോഗത്തില്‍ മാനേജ്‌മെന്റ് – തൊഴിലാളി സംഘടനാ പ്രതിനിധികള്‍ പങ്കെടുത്തു.
---- facebook comment plugin here -----