Kerala
കൂട്ടിലങ്ങാടി പാലത്തില്‍ നിന്നും പുഴയിലേക്ക് ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി
യുവതി പുഴയില്‍ ചാടുന്നത് കണ്ട ദൃക്സാക്ഷികള്‍ ഫയര്‍ ഫോഴ്സില്‍ വിവരമറിയിക്കുകയായിരുന്നു

മലപ്പുറം|മലപ്പുറം കൂട്ടിലങ്ങാടി പാലത്തില്‍ നിന്നും പുഴയിലേക്ക് ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി. തിരൂരങ്ങാടി ഒളകര സ്വദേശി ദേവി നന്ദനയാണ് പുഴയിലേക്ക് ചാടി മരിച്ചത്. വെള്ളിയാഴ്ച്ച രാത്രി എട്ടരയോടെ യുവതി പുഴയില്‍ ചാടുന്നത് കണ്ട ദൃക്സാക്ഷികള്‍ ഫയര്‍ ഫോഴ്സില്‍ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് നടന്ന തിരച്ചിലിലാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. ദേവി നന്ദന മലപ്പുറത്ത് വാടകയ്ക്ക് താമസിച്ച് വരികയായിരുന്നു.
യുവതി പാലത്തിന്റെ കൈവരിയില്‍ ഇരിക്കുന്നത് ബൈക്ക് യാത്രക്കാരായ ദമ്പതികള്‍ കണ്ടിരുന്നു. ഇവിടെ എന്തിനാണ് ഇരിക്കുന്നതെന്ന് യുവതിയോട് അവര്‍ ചോദിച്ചിരുന്നു. എന്നാല്‍ ചോദിച്ച് തീരും മുന്‍പെ യുവതി വെള്ളത്തിലേക്ക് എടുത്ത് ചാടുകയായിരുന്നു.
(ശ്രദ്ധിക്കുക, ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യവിദഗ്ധരുടെ സഹായം തേടാം. Helpline 1056. 0471 – 2552056)