Connect with us

Uae

ബ്ലൂ റെസിഡൻസി; യു എ ഇ 180 ദിവസത്തെ പ്രവേശന വിസ ആരംഭിച്ചു

സ്മാർട്ട് സർവീസസ് പ്ലാറ്റ്ഫോമിലൂടെ ഏഴ് മിനിറ്റിനുള്ളിൽ അപേക്ഷ പൂർത്തിയാക്കാം. എല്ലാ മാനദണ്ഡങ്ങളും പാലിച്ചാൽ ഒരു പ്രവൃത്തി ദിവസത്തിനുള്ളിൽ വിസ ലഭിക്കും.

Published

|

Last Updated

അബൂദബി|പരിസ്ഥിതി സംരക്ഷണം, സുസ്ഥിരത, ശുദ്ധ ഊർജം എന്നീ മേഖലകളിൽ സംഭാവനകൾ നൽകുന്നവർക്കായി യു എ ഇ 180 ദിവസത്തെ മൾട്ടിപ്പിൾ എൻട്രി വിസ ആരംഭിച്ചു. ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി (ഐ സി പി) ഇത് സംബന്ധമായ വിശദീകരണം നൽകി. സ്മാർട്ട് സർവീസസ് പ്ലാറ്റ്ഫോമിലൂടെ ഏഴ് മിനിറ്റിനുള്ളിൽ അപേക്ഷ പൂർത്തിയാക്കാം. എല്ലാ മാനദണ്ഡങ്ങളും പാലിച്ചാൽ ഒരു പ്രവൃത്തി ദിവസത്തിനുള്ളിൽ വിസ ലഭിക്കും.

ബ്ലൂ റെസിഡൻസി, പത്ത് വർഷത്തെ ദീർഘകാല താമസാനുമതി ലക്ഷ്യമിടുന്നു. പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാനം, സുസ്ഥിരത, പുനരുപയോഗ ഊർജം എന്നീ മേഖലകളിൽ മികച്ച സംഭാവനകൾ നൽകുന്ന വ്യക്തികൾക്കാണ് ഈ വിസ. യോഗ്യരായവരിൽ വിശിഷ്ട വ്യക്തികൾ, ശാസ്ത്രജ്ഞർ, ഗവേഷകർ, നിക്ഷേപകർ, സംരംഭകർ, യു എ ഇയിലെ പരിസ്ഥിതി സ്ഥാപനങ്ങളിലെ പ്രൊഫഷണലുകൾ എന്നിവർ ഉൾപ്പെടുന്നു.

2025 ഫെബ്രുവരിയിലെ ലോക ഗവൺമെന്റ്ഉച്ചകോടിയിൽ, കാലാവസ്ഥാ വ്യതിയാന പരിസ്ഥിതി മന്ത്രാലയവുമായി സഹകരിച്ച് ഐ സി പി ബ്ലൂ റെസിഡൻസിയുടെ ആദ്യ ഘട്ടം പ്രഖ്യാപിച്ചിരുന്നു. സുസ്ഥിരതയിൽ മികവ് പുലർത്തിയ 20 പേർക്ക് ഇതിനോടകം ഈ വിസ ലഭിച്ചു.

 

Latest