Connect with us

National

എഎപിക്കെതിരെ ബിജെപി; കെജ്രിവാള്‍ വിരുദ്ധ പോസ്റ്ററുകള്‍ ഡല്‍ഹിയില്‍ പ്രത്യക്ഷപ്പെട്ടു

നരേന്ദ്ര മോദിയെ ലക്ഷ്യമിട്ടുള്ള പോസ്റ്ററുകള്‍ പോലീസ് ഒഴിവാക്കി രണ്ട് ദിവസത്തിന് ശേഷമാണ് അരവിന്ദ് കെജ്രിവാളിനെതിരെ പോസ്റ്ററുകള്‍.

Published

|

Last Updated

ന്യൂഡല്‍ഹി| പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ലക്ഷ്യമിട്ടുള്ള പോസ്റ്ററുകള്‍ പോലീസ് ഒഴിവാക്കി രണ്ട് ദിവസത്തിന് ശേഷം ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് സമാനമായ പോസ്റ്ററുകള്‍ ഇന്ന് രാവിലെ ഡല്‍ഹിയില്‍ പ്രത്യക്ഷപ്പെട്ടു.

‘മോദി ഹഠാവോ, ദേശ് ബച്ചാവോ (മോദിയെ നീക്കം ചെയ്യുക, രാജ്യത്തെ രക്ഷിക്കൂ’ എന്ന മുദ്രാവാക്യം പതിച്ച ആയിരക്കണക്കിന് പോസ്റ്ററുകള്‍ ചൊവ്വാഴ്ച പോലീസ് നീക്കം ചെയ്തിരുന്നു.തുടര്‍ന്ന് പ്രിന്റിംഗ് പ്രസിന്റെ രണ്ട് ഉടമകള്‍ ഉള്‍പ്പെടെ ആറ് പേരെ അറസ്റ്റ് ചെയ്യുകയും നിരവധി കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു.

ഇന്ന് പുറത്തുവന്ന പുതിയ പോസ്റ്ററുകളില്‍, കെജ്രിവാളിനെ ‘സത്യസന്ധതയില്ലാത്ത, അഴിമതി നിറഞ്ഞ ഏകാധിപതി’ എന്ന് ആക്ഷേപിക്കുകയും ‘അരവിന്ദ് കെജ്രിവാളിനെ നീക്കം ചെയ്യുക, ഡല്‍ഹിയെ രക്ഷിക്കുക’ എന്ന മുദ്രാവാക്യത്തോടെയുമായിരുന്നു. ബിജെപി നേതാവ് മഞ്ജീന്ദര്‍ സിംഗ് സിര്‍സയാണ് അവ ഒട്ടിച്ചതെന്നാണ് പ്രാഥമിക വിവരം.

എന്നാല്‍ തന്നെ പുറത്താക്കണമെന്ന് ആഹ്വാനം ചെയ്യുന്ന പോസ്റ്ററുകള്‍ താന്‍ കണ്ടിട്ടുണ്ടെന്നും ജനാധിപത്യത്തില്‍ ഇത്തരം പോസ്റ്ററുകള്‍ ഒട്ടിക്കാന്‍ എല്ലാവര്‍ക്കും അവകാശമുണ്ടെന്നും കെജ്രിവാള്‍ പറഞ്ഞു.

മദ്യനയ കേസില്‍ ഡല്‍ഹി മുന്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ അറസ്റ്റിലായതിന് ശേഷം ബിജെപി-എഎപി തമ്മില്‍ കടുത്ത പോസ്റ്റര്‍ യുദ്ധമാണ്.