Kerala
രാഹുൽ ഉടൻ രാജിവെക്കണമെന്ന് ബിന്ദു കൃഷ്ണ
രാഷ്ട്രീയത്തിന്റെ മൂല്യം ധാർമികത

കൊല്ലം | വനിതകളുടെ ആരോപണമുയരുന്ന സാഹചര്യത്തിൽ രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എ സ്ഥാനം രാജിവെക്കണമെന്ന ആവശ്യവുമായി കോൺഗ്രസ്സ് രാഷ്ട്രീയകാര്യ സമിതി അംഗം ബിന്ദു കൃഷ്ണ. രാഹുൽ ഉടൻ രാജിവെക്കണമെന്ന് ബിന്ദു കൃഷ്ണ ആവശ്യപ്പെട്ടു.
രാഹുൽ ഒന്നും നിഷേധിച്ചിട്ടില്ല. രാഷ്ട്രീയത്തിന്റെ മൂല്യം ധാർമികതയാണ്. രാഹുൽ മുഖ്യധാരാ രാഷ്ട്രീയത്തിൽ നിന്നും രാജിവെക്കണമെന്നും ബിന്ദു പറഞ്ഞു.
സി പി എം കോൺഗ്രസിൻ്റേതുപോലുള്ള ധാർമികത കാണിക്കുന്നില്ലെന്നും മുകേഷിനെതിരെ ആരോപണങ്ങൾ ഉയർന്ന സമയത്ത് നടപടിയെടുത്തില്ലെന്നും ബിന്ദു പറഞ്ഞു. മുകേഷിനെതിരെ ആരോപണങ്ങൾ ഉയർന്ന സമയത്ത് തീവ്രത അളക്കാൻ പോയവരാണ്. ശ്രീമതി ടീച്ചർക്ക് ലജ്ജയില്ലേയെന്നും ബിന്ദു ചോദിച്ചു.
---- facebook comment plugin here -----