Connect with us

Organisation

വിശ്വാസികൾ പരസ്പരം കടപ്പെട്ടിരിക്കുന്നു: കാന്തപുരം

മർകസിന്റെ ഉത്തരേന്ത്യൻ പ്രവർത്തനങ്ങളുടെ ഭാഗമായുള്ള ക്യാമ്പയിൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം

Published

|

Last Updated

കാരന്തൂർ | വിശ്വാസികൾ പരസ്പരം ഒരു ശരീരം പോലെയാണെന്നും ഒന്നുമില്ലാത്തവരുടെ ആവശ്യങ്ങൾ പൂർത്തീകരിക്കേണ്ടത് എല്ലാമുള്ളവരാണെന്നും കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ. മർകസ് ഗാർഡൻ അലുംനിയായ നൂറാനികൾ വഴി ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ മർകസ് നടത്തിവരുന്ന വിദ്യാഭ്യാസ സാംസ്കാരിക സാമൂഹിക സേവന പ്രവർത്തനങ്ങളുടെ പ്രചരണാർത്ഥം സംഘടിപ്പിക്കുന്ന ക്യാമ്പയിൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഗുജറാത്ത്, കശ്മീർ, ഡൽഹി, ബംഗാൾ, തമിഴ്നാട് ഉൾപ്പടെ 24 സംസ്ഥാനങ്ങളിൽ മർകസിന്റെ കാരുണ്യ പ്രവർത്തനങ്ങൾ നിലവിൽ സജീവമാണ്. പഞ്ചാബ് കേന്ദ്രീകൃത പദ്ധതികൾ കൂടുതൽ  വിപുലീകരിക്കുകയാണ് ക്യാമ്പയിനിലൂടെ ലക്ഷ്യമാക്കുന്നത്. പ്രിസം ഫൗണ്ടേഷൻ ചീഫ് പാട്രൺ ഡോ. അബ്ദുൽ ഹകീം അസ്ഹരി, സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയർമാൻ സി മുഹമ്മദ്‌ ഫൈസി, സയ്യിദ് മുഹമ്മദ് തുറാബ് അസ്സഖാഫി, സയ്യിദ് ശിഹാബ് അഹ്ദൽ മുത്തന്നൂർ, സയ്യിദ് ശറഫുദ്ധീൻ ജമലുല്ലൈലി തങ്ങൾ, സയ്യിദ് അബ്ദുൽ ഫത്താഹ് അഹ്ദൽ, എൻ അലി അബ്ദുല്ലാഹ്, ഡോ. ഹുസൈൻ സഖാഫി ചുള്ളിക്കോട്, മജീദ് കക്കാട്, സൈഫുദ്ധീൻ ഹാജി തിരുവനന്തപുരം,  ഉസ്മാൻ മുസ്‌ലിയാർ കാരന്തൂർ, സയ്യിദ് സ്വാലിഹ് ജിഫ്രി കുറ്റിച്ചിറ, മുഹമ്മദ്‌ കോയ സഖാഫി, പ്രിസം ഫൗണ്ടേഷൻ കൺവീനർ ജാഫർ നൂറാനി, ഫിനാൻസ് സെക്രട്ടറി അഡ്വ. മുഹമ്മദ് ശംവീൽ നൂറാനി, ഡോ. റോഷൻ നൂറാനി, ആസഫ് നൂറാനി, സിദ്ദീഖ് നൂറാനി എന്നിവർ ചടങ്ങിൽ പങ്കെടുത്തു. പ്രസ്ഥാന പ്രവർത്തകർ ക്യാമ്പയിൻ വിജയിപ്പിക്കാൻ ആവശ്യമായ പ്രവർത്തനങ്ങൾ സജീവമാക്കണമെന്ന് മർകസ് കമ്മിറ്റി ആഹ്വാനം ചെയ്തു.
സാമ്പത്തികമായും വിദ്യാഭ്യാസപരമായും പിന്നാക്കം നിൽക്കുന്ന ഗ്രാമങ്ങളെ അവർക്ക് ആവശ്യമായ പ്രാഥമിക സൗകര്യങ്ങളും അറിവും ജോലിയും നൽകി ഓരോ പൗരനും മെച്ചപ്പെട്ട ജീവിത നിലവാരം ഉറപ്പുവരുത്തുക എന്നതാണ് മർകസ് ഇത്രയും കാലം സേവന പ്രവർത്തനങ്ങളിലൂടെ ലക്ഷ്യമാക്കിയിട്ടുള്ളത്. 60 ലക്ഷത്തിലധികം ഗുണഭോക്താക്കൾ നിലവിലെ മർകസ് സേവനങ്ങൾക്ക് കേരളേതര സംസ്ഥാനങ്ങളിലുണ്ട്. അതിൽ 42,000ത്തിലേറെ വിദ്യാർത്ഥികളും 3,000ത്തിലേറെ അനാഥകളും ഉൾകൊള്ളുന്നു. 2,500 ലേറെ ഗ്രാമങ്ങളിലായി 8,000 ത്തിലധികം കുടിവെള്ള പദ്ധതികൾ, 600ലധികം വിദ്യാഭ്യാസ സ്ഥാപനങ്ങൾ, പത്തിലേറെ ആരോഗ്യ കേന്ദ്രങ്ങളും മർകസിനു കീഴിൽ പ്രവർത്തിക്കുന്നുണ്ട്. വിശാലമായ ഈ പദ്ധതികൾ മർകസ് സാധ്യമാക്കുന്നത് പല സംസ്ഥാനങ്ങളിലുള്ള പ്രിസം ഫൗണ്ടേഷന്റെ കീഴ് ഘടകങ്ങൾ വഴിയാണ്. ജാമിഅ മദീനത്തുന്നൂർ പൂനൂർ, ത്വൈബ ഗാർഡൻ വെസ്റ്റ്‌ ബംഗാൾ, ത്വൈബ ഹെറിറ്റേജ് ഡൽഹി, ത്വൈബ ഇൻഡോർ, ഹദാഖ് ബീഹാർ, ഐറിസ് പഞ്ചാബ്, ക്വസ്റ്റ് ബാംഗ്ലൂർ, മോസ്ക ചെന്നൈ, സിദ്ര കൂർഗ് എന്നിവയാണ് പ്രധാന ഉപഘടകങ്ങൾ.
പഞ്ചാബിലെ സർഹിന്ദിൽ ഒന്നര ഏക്കർ ഭൂമിയിൽ സാറ്റ്ലൈറ്റ് സെന്റർ പണിയുകയും പഞ്ചാബിലെ സേവന പ്രവർത്തനങ്ങളെ ഏകീകരിക്കുകയും ചെയ്യുകയാണ് ഈ ക്യാമ്പയിനിലൂടെ പ്രിസം ഫൗണ്ടേഷൻ. 3 കോടിയിലേറെ ചെലവ് വരുന്ന പദ്ധതികളിലേക്ക് എല്ലാവരുടെയും അകമഴിഞ്ഞ സഹായ സഹകരണങ്ങൾ പ്രതീക്ഷിക്കുന്നതായി പ്രിസം കമ്മിറ്റി അറിയിച്ചു.
---- facebook comment plugin here -----

Latest