Connect with us

Uae

പൊതു വൈ-ഫൈ ശൃംഖലകൾ ഉപയോഗിക്കുമ്പോൾ ജാഗ്രത വേണം

രാജ്യത്ത് നടക്കുന്ന സൈബർ ആക്രമണങ്ങളിൽ 35 ശതമാനം വൈ-ഫൈ ലംഘനങ്ങൾ മൂലമാണ്.

Published

|

Last Updated

ദുബൈ| ഈ വർഷം ഇതുവരെ 12,000ൽ അധികം വൈ-ഫൈ ലംഘനങ്ങൾ രേഖപ്പെടുത്തിയതായി യു എ ഇ സൈബർ സുരക്ഷാ കൗൺസിൽ അറിയിച്ചു. രാജ്യത്ത് നടക്കുന്ന സൈബർ ആക്രമണങ്ങളിൽ 35 ശതമാനം വൈ-ഫൈ ലംഘനങ്ങൾ മൂലമാണ്. സൗജന്യ വൈ-ഫൈ നെറ്റ്വർക്കുകൾ ഉപയോഗിച്ച് ഹാക്കർമാർ ഉപയോക്താക്കളുടെ പാസ്വേഡുകൾ, ബേങ്കിംഗ് വിവരങ്ങൾ, വ്യക്തിഗത വിവരങ്ങൾ എന്നിവ മോഷ്ടിക്കുന്നതായി അധികൃതർ മുന്നറിയിപ്പ് നൽകി.
കഫേകൾ, വിമാനത്താവളങ്ങൾ, ഷോപ്പിംഗ് മാളുകൾ തുടങ്ങിയ പൊതു സ്ഥലങ്ങളിലെ സൗജന്യ വൈ-ഫൈ നെറ്റ്വർക്കുകൾ വഴിയാണ് ഈ തട്ടിപ്പുകൾ കൂടുതലും നടക്കുന്നത്. ഇത് കൂടുതൽ അപകടസാധ്യതകൾ സൃഷ്ടിക്കുന്നു. വിശ്വസനീയമായ ഒരു വി പി എൻ ആപ്ലിക്കേഷൻ ഉപയോഗിക്കുക, സേഫ് ബ്രൗസിംഗ് സജീവമാക്കുക, സംശയാസ്പദമായ വെബ്‌സൈറ്റുകൾ ഒഴിവാക്കാൻ ബ്രൗസറിൽ “സേഫ് ബ്രൗസിംഗ്’ ഫീച്ചർ സജീവമാക്കുക, സെൻസിറ്റീവ് വിവരങ്ങൾ നൽകുന്നത് ഒഴിവാക്കുക, പൊതു വൈ-ഫൈ നെറ്റ്്വർക്കുകൾ ഉപയോഗിക്കുമ്പോൾ ബേങ്ക് അക്കൗണ്ടുകൾ, വ്യക്തിഗത ഇമെയിലുകൾ തുടങ്ങിയ പ്രധാന അക്കൗണ്ടുകളിലേക്ക് ലോഗിൻ ചെയ്യുന്നത് ഒഴിവാക്കുക തുടങ്ങിയ നിർദേശങ്ങളും അധികൃതർ മുന്നോട്ട് വെച്ചിട്ടുണ്ട്.
വർധിച്ചുവരുന്ന ഡിജിറ്റൽ അപകടങ്ങളിൽനിന്ന് ഉപയോക്താക്കളെ സംരക്ഷിക്കുന്നതിനുള്ള ശ്രമങ്ങൾ യു എ ഇ തുടരുമെന്ന് സൈബർ സുരക്ഷാ കൗൺസിൽ ചെയർമാൻ ഡോ. മുഹമ്മദ് അൽ കുവൈത്തി പറഞ്ഞു.
---- facebook comment plugin here -----

Latest