Connect with us

Kerala

നോളജ് സിറ്റിയില്‍ ബദ്‌റുല്‍ കുബ്‌റാ ആത്മീയ സമ്മേളനത്തിന് പ്രൗഢ തുടക്കം

ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി ഒരുക്കുന്ന ഗ്രാന്‍ഡ് ഇഫ്ത്വാറില്‍ കാല്‍ ലക്ഷം പേര്‍ പങ്കെടുക്കും

Published

|

Last Updated

നോളജ് സിറ്റി |  ‘ബദ്‌റുല്‍ കുബ്‌റാ’ ബദ്ര്‍ അനുസ്മരണ ആത്മീയ സമ്മേളനത്തിന് മര്‍കസ് നോളജ് സിറ്റിയിലെ മസ്ജിദ് ജാമിഉല്‍ ഫുതൂഹില്‍  പ്രൗഢോജ്ജ്വല തുടക്കമായി. രാവിലെ 10ന് ആരംഭിച്ച ഖത്മുല്‍ ഖുര്‍ആന്‍, ബദ്ര്‍ മൗലിദ് മജ്‌ലിസിന് സയ്യിദ് ഐദറൂസ് മുത്തുകോയ തങ്ങള്‍ എളങ്കൂര്‍ നേതൃത്വം നല്‍കി.

പ്രഭാതം വരെ നീണ്ടുനില്‍ക്കുന്ന വിവിധ ബദ്ര്‍ പരിപാടികള്‍ക്ക് ആയിരക്കണക്കിന് വിശ്വാസികള്‍ സംബന്ധിക്കും. രാവിലെ മുതല്‍ കേരളത്തിന്റെ വിവിധ ജില്ലകളില്‍ നിന്നും അയല്‍ സംസ്ഥാനങ്ങളില്‍ നിന്നും പ്രത്യേക വാഹനങ്ങളില്‍ വിശ്വാസികള്‍ നോളജ് സിറ്റിയില്‍ എത്തിത്തുടങ്ങി. കാല്‍ ലക്ഷം ആളുകള്‍ക്ക് ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ ഇന്ന് ഒരുക്കുന്ന ഗ്രാന്‍ഡ് ഇഫ്ത്വാറിന്റെ ഒരുക്കങ്ങളും സിറ്റിയില്‍ പുരോഗമിക്കുകയാണ്.

---- facebook comment plugin here -----

Latest