Connect with us

hate speech case

മുഖ്യമന്ത്രിക്കെതിരായ മോശം പരാമര്‍ശം; കെ സുധാകരനെതിരെ കേസെടുത്തു

ഐ പി സി 153 പ്രകാരം വിദ്വേഷ പ്രസംഗത്തിനാണ് കേസ്.

Published

|

Last Updated

കൊച്ചി | മുഖ്യമന്ത്രി പിണറായി വിജയനെതിരായ മോശം പരാമര്‍ശത്തില്‍ കെ പി സി സി അധ്യക്ഷൻ കെ സുധാകരനെതിരെ പോലീസ് കേസെടുത്തു. ഐ പി സി 153 പ്രകാരം വിദ്വേഷ പ്രസംഗത്തിനാണ് കേസ്. ഡി വൈ എഫ് ഐ നേതാവിന്റെ പരാതിയില്‍ പാലാരിവട്ടം പോലീസാണ് കേസെടുത്തത്.

സ്വകാര്യ ചാനലിനോട് സംസാരിക്കുമ്പോഴായിരുന്നു കെ സുധാകരന്റെ വിവാദ പരാമര്‍ശം. ഇതിനെതിരെ സി പി എമ്മും എല്‍ ഡി എഫും അതിശക്തമായി രംഗത്തുവന്നിരുന്നു. തൃക്കാക്കര ഉപതിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ ഇടതുമുന്നണി ഇത് രാഷ്ട്രീയ ആയുധമാക്കുകയായിരുന്നു.

അതേസമയം, കേസിനെ നിയമപരമായി നേരിടുമെന്ന് യു ഡി എഫ് അറിയിച്ചു. നേരത്തേയും പിണറായി വിജയനെയും അദ്ദേഹത്തിന്റെ പിതാവിനെയും അധിക്ഷേപിച്ച് കെ സുധാകരന്‍ വിവാദത്തില്‍ പെട്ടിരുന്നു. അത് കാര്യമാക്കുന്നില്ലെന്നായിരുന്നു അന്ന് പിണറായിയുടെ പ്രതികരണം.

---- facebook comment plugin here -----

Latest