Kerala
മൂവാറ്റുപുഴയില്‍ വാഹന പരിശോധനക്കിടെ എസ് ഐയെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമം; ഗുരുതര പരുക്ക്
ഗുരുതരമായി പരുക്കേറ്റ ഉദ്യോഗസ്ഥനെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കും.
കൊച്ചി മൂവാറ്റുപുഴയില്‍ കൃത്യനിര്‍വ്വഹണത്തിനിടെ പോലീസുകാരനെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമം. മുവാറ്റുപുഴ കദളിക്കാട് വാഹന പരിശോധന നടത്തുന്നതിനിടെയാണ് സംഭവം. കല്ലൂര്‍ക്കാട് പോലിസ് സ്റ്റേഷനിലെ എസ് ഐ മുഹമ്മദ് ഇ എമ്മിന് നേരെയാണ് ആക്രമണം.
ഗുരുതരമായി പരുക്കേറ്റ ഉദ്യോഗസ്ഥനെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കും. ഇയാളുടെ ശരീരത്തിലൂടെ കാര്‍ കയറ്റി ഇറക്കുകയായിരുന്നു. രണ്ടു പേരാണ് കാറിലുണ്ടായിരുന്നത്.സംഭവത്തിന് പിന്നാലെ രക്ഷപ്പെട്ട പ്രതികള്‍ക്കായി പോലീസ് അന്വേഷണം തുടങ്ങി
---- facebook comment plugin here -----




