Connect with us

Kerala

വധശ്രമക്കേസ്; രണ്ട് പ്രതികള്‍ കൂടി പിടിയില്‍

കരിമനം സ്വദേശി കേസിലെ മൂന്നാം പ്രതി ആലത്തൂര്‍ ചാനല്‍ക്കര അജീഷ് ഭവനില്‍ അജിത് (26), നാലാം പ്രതി ചിറ്റക്കോട് വള്ളിവിള വീട്ടില്‍ ശ്രീജു (18) എന്നിവരാണ് അറസ്റ്റിലായത്.

Published

|

Last Updated

തിരുവനന്തപുരം | നഗരത്തില്‍ കരിമനം സ്വദേശി കൊലപാതക ശ്രമക്കേസില്‍ മാസം പ്രതികളായ രണ്ട് യുവാക്കള്‍ കൂടി പിടിയില്‍. കരിമനം സ്വദേശി കേസിലെ മൂന്നാം പ്രതി ആലത്തൂര്‍ ചാനല്‍ക്കര അജീഷ് ഭവനില്‍ അജിത് (26), നാലാം പ്രതി ചിറ്റക്കോട് വള്ളിവിള വീട്ടില്‍ ശ്രീജു (18) എന്നിവരാണ് അറസ്റ്റിലായത്.

ഈമാസം ഏഴിനായിരുന്നു സംഭവം. മൊബൈല്‍ ഫോണ്‍ ഉപയോഗത്തിനായി വാങ്ങിയ ശേഷം മറിച്ചുവിറ്റതിന്റെ വൈരാഗ്യത്തിലാണ് യുവാവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ചത്.

മ്യൂസിയം എസ് എച്ച് ഒ. എസ് വിമലിന്റെ നേതൃത്വത്തില്‍ എസ് ഐമാരായ വിപിന്‍, ഷിജു, സി പി ഐമാരായ ഷിനി, ശരത്, അനീഷ്, ബജു, സന്തോഷ്, അരുണ്‍ദേവ്, പദ്മരാജ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.

നഗരത്തിലെ ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ചിറങ്ങിയ ഷിബിനെ ഇന്നോവ കാറിലെത്തിയ സംഘം മാരകമായി വെട്ടിപ്പരുക്കേല്‍പ്പിക്കുകയായിരുന്നു. കഴുത്തിനും കൈക്കും വെട്ടേറ്റ ഷിബിന്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

കേസിലെ മറ്റ് രണ്ടു പ്രതികളായ കാരോട് മാറാടി ജനത ലൈബ്രറിക്കു മീപം ആദര്‍ശ് നിവാസില്‍ ആദര്‍ശ് (അപ്പു-19), കാരോട് എണ്ണവിള കനാല്‍ ട്രേഡേഴ്സിനു സമീപം അഭിജിത് കോട്ടേജില്‍ അമിത് കുമാര്‍ (24) ഏപ്രില്‍ എട്ടിന് പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

---- facebook comment plugin here -----

Latest