Kerala
ഹീറ്ററിന്റെ ബോക്‌സിനുള്ളില്‍ ഒളിപ്പിച്ച് എം ഡി എം എ കടത്താന്‍ ശ്രമം; ബെംഗളൂരു സ്വദേശിനി പിടിയില്‍
ആലുവയിലാണ് സംഭവം. എം ഡി എം എയുമായി ഡല്‍ഹിയില്‍ നിന്ന് കേരള എക്‌സ്പ്രസിലെത്തിയ സെമില്‍ അക്തര്‍ (26) ആണ് പിടിയിലായത്.

കൊച്ചി | ഹീറ്ററിന്റെ ബോക്‌സിനുള്ളില്‍ ഖര രൂപത്തിലൊളിപ്പിച്ച ലഹരി വസ്തു കടത്താന്‍ ശ്രമിച്ച യുവതി പിടിയില്‍. ആലുവയിലാണ് സംഭവം.
ഒരുകിലോയോളം വരുന്ന എം ഡി എം എയുമായി ഡല്‍ഹിയില്‍ നിന്ന് കേരള എക്‌സ്പ്രസിലെത്തിയ ബെംഗളൂരു സ്വദേശിനി സെമില്‍ അക്തര്‍ (26) ആണ് പിടിയിലായത്. ഒരുകോടിയോളം രൂപ വിലവരുന്ന മയക്കുമരുന്നാണ് പിടിച്ചെടുത്തത്.
ആലുവ റൂറല്‍ എസ് പിയുടെ കീഴിലുള്ള ഡാന്‍സാഫ് സംഘമാണ് യുവതിയെ പിടികൂടിയത്.
---- facebook comment plugin here -----