Connect with us

Kerala

മാതാവിനെ ഉപദ്രവിച്ച പിതാവിനെ കൊലപ്പെടുത്താന്‍ ശ്രമം: മക്കള്‍ അറസ്റ്റില്‍

പന്തളം തെക്കേക്കര തട്ടയില്‍ മങ്കുഴി കുറ്റിയില്‍ വീട്ടില്‍ ശങ്കരനെ കൊലപ്പെടുത്താന്‍ ശ്രമിച്ചുവെന്ന കേസിലാണ് മക്കളായ ഷാജി, സതീഷ് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തത്.

Published

|

Last Updated

പത്തനംതിട്ട | മാതാവിനെ ഉപദ്രവിച്ച പിതാവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ മക്കളെ അറസ്റ്റ് ചെയ്തു. പന്തളം തെക്കേക്കര തട്ടയില്‍ മങ്കുഴി കുറ്റിയില്‍ വീട്ടില്‍ ശങ്കരനെ കൊലപ്പെടുത്താന്‍ ശ്രമിച്ചുവെന്ന കേസിലാണ് മക്കളായ ഷാജി (35), സതീഷ് (37) എന്നിവരെ കൊടുമണ്‍ പോലീസ് അറസ്റ്റ് ചെയ്തത്.

ശങ്കരനും ഒന്നാം പ്രതി ഷാജിയും താമസിക്കുന്ന വീട്ടിലേക്കുള്ള വഴിയില്‍ വച്ച് കഴിഞ്ഞ രാത്രി പത്തോടെയാണ് ആക്രമണമുണ്ടായത്. രണ്ടാം പ്രതി സതീഷ് പിതാവിനെ തടഞ്ഞുനിര്‍ത്തുകയും ഷാജി ഗ്ലാസ് കഷണം കൊണ്ട് കഴുത്തില്‍ കുത്തി മാരകമായി പരുക്കേല്‍പ്പിക്കുകയുമായിരുന്നു. മറ്റൊരു മകന്‍ സന്തോഷിന്റെ പരാതി പ്രകാരം ഇന്നലെ കൊടുമണ്‍ പോലീസ് കേസെടുത്ത് പ്രതികളെ അറസ്റ്റ് ചെയ്യുകയായിരുന്നു.

ശാസ്ത്രീയ അന്വേഷണ സംഘവും വിരലടയാള വിദഗ്ധരും ഡിപാര്‍ട്ട്മെന്റ് ഫോട്ടോഗ്രാഫറും സംഭവസ്ഥലത്ത് പരിശോധന നടത്തി തെളിവുകള്‍ ശേഖരിച്ചു. ജില്ലാ പോലീസ് മേധാവി വി ജി വിനോദ് കുമാറിന്റെ നിര്‍ദേശാനുസരണം കേസില്‍ കൂടുതല്‍ പ്രതികള്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്നും മറ്റുമുള്ള കാര്യങ്ങളില്‍ വിശദമായ അന്വേഷണം തുടരുകയാണ്.

ഷാജി നിലവില്‍ കൊടുമണ്‍ പോലീസ് സ്റ്റേഷനിലെ മറ്റ് മൂന്ന് കേസുകളില്‍ പ്രതിയാണ്. സതീഷ് കുന്നംകുളം പോലീസ് സ്റ്റേഷനിലെ മോഷണം കേസിലും, കൊടുമണ്‍ പോലീസ് നേരത്തെ രജിസ്റ്റര്‍ ചെയ്ത ദേഹോപദ്രവ കേസിലും ഉള്‍പ്പെട്ടിട്ടുണ്ട്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.

 

---- facebook comment plugin here -----

Latest