Connect with us

Kerala

ആലപ്പുഴയില്‍ കുടുംബം സഞ്ചരിച്ച കാറിനുനേരെ ആക്രമണം; കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

കുടുംബത്തിന്റെ പരാതിയില്‍ ചാരുംമൂട് പോലീസ് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ഏഴു പേര്‍ക്കെതിരെ കേസെടുത്തു.

Published

|

Last Updated

ആലപ്പുഴ| ആലപ്പുഴയില്‍ കുടുംബം സഞ്ചരിച്ച കാറിനുനേരെ ഒരു സംഘം ആക്രമണം നടത്തിയെന്ന പരാതി. സംഭവത്തില്‍ ചാരുംമൂട് പോലീസ് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ഏഴു പേര്‍ക്കെതിരെ കേസെടുത്തു. ആലപ്പുഴ ചാരുംമൂട്ടില്‍ ഇന്നലെ വൈകിട്ടാണ് കേസിനാസ്പദമായ സംഭവം. ചാരുംമൂട്ടില്‍ എഐസിസി ജനറല്‍ സെക്രട്ടറിയും ആലപ്പുഴ എംപിയുമായ കെസി വേണുഗോപാലിന് അഭിവാദ്യമര്‍പ്പിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തിയിരുന്നു. ഇതിനിടെ ഇതുവഴി വന്ന പത്തനാപുരം സ്വദേശികളായ കുടുംബത്തിന് നേരെയാണ് ആക്രമണമുണ്ടായത്.

കുടുംബം കോണ്‍ഗ്രസിന്റെ പ്രകടനം കടന്നുപോകുന്ന വഴിയില്‍ വാഹനം നിര്‍ത്തിയെന്ന് ആരോപിച്ചാണ് ആക്രമണം നടത്തിയത്. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കാര്‍ ആക്രമിക്കുകയായിരുന്നു. കാറിന്റെ ചില്ല് പ്രവര്‍ത്തകര്‍  തകര്‍ത്തുവെന്നും പോലീസ് പറഞ്ഞു. സംഭവത്തെ തുടര്‍ന്നാണ് കുടുംബം പോലീസില്‍ പരാതി നല്‍കിയത്. കേസില്‍ ഇതുവരെ ആരെയും കസ്റ്റഡിയില്‍ എടുത്തിട്ടില്ല.

 

 

---- facebook comment plugin here -----

Latest