Connect with us

Kerala

കരോള്‍ സംഘത്തിനു നേരെയുണ്ടായ ആക്രമണം; ബി ജെ പിക്കെതിരെ കോണ്‍ഗ്രസ്സും ഡി വൈ എഫ് ഐയും

മത സൗഹാര്‍ദം തകര്‍ക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്ന് കോണ്‍ഗ്രസ്സ്. ബി ജെ പി നേതാവ് സി കൃഷ്ണകുമാര്‍ പാലക്കാട്ടെ പ്രവീണ്‍ തൊഗാഡിയയാണെന്ന് ഡി വൈ എഫ് ഐ.

Published

|

Last Updated

പാലക്കാട് | പാലക്കാട്ട് കരോള്‍ സംഘത്തിനു നേരെ നടന്ന ആക്രമണം മത സൗഹാര്‍ദം തകര്‍ക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്ന് കോണ്‍ഗ്രസ്സ്. ക്രൈസ്തവ സമൂഹത്തില്‍ നിന്ന് ആഗ്രഹിച്ച പിന്തുണ കിട്ടാത്തതിന്റെ പ്രതികാരമാണ് ബി ജെ പിക്ക്. അക്രമത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച ആര്‍ എസ് എസ്-ബി ജെ പി പ്രവര്‍ത്തകരെ നേതൃത്വം പുറത്താക്കണമെന്ന് കോണ്‍ഗ്രസ്സ് ആവശ്യപ്പെട്ടു.

അതിനിടെ, ആക്രമണത്തില്‍ ബി ജെ പി നേതാവ് സി കൃഷ്ണകുമാറിനെതിരെ ഡി വൈ എഫ് ഐ രംഗത്തെത്തി. കൃഷ്ണകുമാര്‍ പാലക്കാട്ടെ പ്രവീണ്‍ തൊഗാഡിയയാണെന്ന് ഡി വൈ എഫ് ഐ ആരോപിച്ചു. ആക്രമണത്തെ പരസ്യമായി പിന്തുണച്ചതിലൂടെ കൃഷ്ണകുമാറിന്റെ വര്‍ഗീയ മുഖം വ്യക്തമായിരിക്കുകയാണ്.

സംഭവത്തില്‍ പ്രതിഷേധിച്ച് ജില്ലയില്‍ 2,500 യൂണിറ്റിലും ഡി വൈ എഫ് ഐ പ്രതിഷേധ കരോള്‍ സംഘടിപ്പിക്കും.

 

Latest