Kerala
തൊടുപുഴ നഗരസഭാ അധ്യക്ഷ ആരാകണം; കോണ്‍ഗ്രസ്സില്‍ തര്‍ക്കം രൂക്ഷം
കെ പി സി സി ജനറല്‍ സെക്രട്ടറി നിഷ സോമനെ പരിഗണിക്കണമെന്നതാണ് പാര്‍ട്ടിയിലെ ഒരു വിഭാഗത്തിന്റെ ആവശ്യം. എന്നാല്‍, ലിറ്റി ജോസഫ് വരട്ടെയെന്ന് മറുവിഭാഗം.
ഇടുക്കി | തൊടുപുഴ നഗരസഭാ അധ്യക്ഷ സ്ഥാനത്തെ ആരെ നിയോഗിക്കണമെന്നതിനെച്ചൊല്ലി കോണ്‍ഗ്രസ്സില്‍ തര്‍ക്കം രൂക്ഷം. കെ പി സി സി ജനറല്‍ സെക്രട്ടറി നിഷ സോമനെ പരിഗണിക്കണമെന്നതാണ് പാര്‍ട്ടിയിലെ ഒരു വിഭാഗത്തിന്റെ ആവശ്യം. എന്നാല്‍, നിഷ സോമനെ അധ്യക്ഷയാക്കരുതെന്നും പകരം ലിറ്റി ജോസഫ് വരട്ടെയെന്നുമാണ് മറുവിഭാഗം പറയുന്നത്. നേതാക്കളുടെ അഭിപ്രായം ഇടുക്കി ഡി സി സി പ്രസിഡന്റിനെ അറിയിച്ചിട്ടുണ്ട്.
അവഗണനയില്‍ പ്രതിഷേധിച്ച് ഉടന്‍ കെ പി സി സി നേതൃത്വത്തിന് പരാതി നല്‍കുമെന്ന് നിഷാ സോമന്‍ പറഞ്ഞു.
ലിറ്റി ജോസഫിനെ നഗരസഭാ അധ്യക്ഷയാക്കാനുള്ള നീക്കത്തില്‍ പ്രതിഷേധിച്ച് തൊടുപുഴയില്‍ കോണ്‍ഗ്രസ്സ് നേതൃത്വത്തിനെതിരെ പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടു. റബര്‍ സ്റ്റാമ്പ് ചെയര്‍പേഴ്‌സണ്‍ തൊടുപുഴക്ക് വേണ്ടെന്നാണ് പോസ്റ്ററില്‍ പറഞ്ഞിരിക്കുന്നത്. ചരടുവലിക്ക് പിന്നില്‍ ബ്ലോക്ക് പ്രസിഡന്റാണെന്നും പോസ്റ്ററിലുണ്ട്.



