Kerala
തെരുവ് നായയുടെ കടിയേറ്റ് യുവതി മരിച്ചു
റോഡിലൂടെ നടന്നുപോവുകയായിരുന്ന ഇവരെ ഏഴോളം നായ്ക്കള്‍ വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നു.
മുംബൈ| പൂനെയില്‍ യുവതിയെ തെരുവ് നായ്ക്കള്‍ കടിച്ചുകൊന്നു. നഗരത്തിലെ ചക്കാന്‍ പ്രദേശത്ത് ഇന്ന് പുലര്‍ച്ചെ 2:15 ഓടെയാണ് സംഭവം. ശോഭ വാഗ്മറെ(32) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. റോഡിലൂടെ നടന്നുപോവുകയായിരുന്ന ഇവരെ ഏഴോളം നായ്ക്കള്‍ വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നു.
നായ്ക്കളെ ഇവര്‍ അകറ്റാന്‍ ശ്രമിച്ചുവെങ്കിലും സാധിച്ചില്ല. യുവതി സംഭവസ്ഥലത്ത് വച്ചുതന്നെ മരിച്ചു. രക്തസ്രാവമാണ് മരണകാരണം. ആദ്യം കൊലപാതകമാണെന്നായിരുന്നു പോലീസ് നിഗമനം. എന്നാല്‍ സിസിടിവി ദൃശ്യങ്ങളില്‍ നിന്നും തെരുവ് നായ ആക്രമണമാണ് സംഭവത്തിന് പിന്നിലെന്ന് തെളിഞ്ഞു.







