Kerala
കോഴിക്കോട് ഇടിമിന്നലേറ്റ് ഒരു മരണം; നാലുപേര്‍ക്ക് പരിക്ക്
കൂമ്പാറ മുണ്ടുമല ഇളംപുള്ളിയില്‍ ജെയ്‌സണാണ് മരിച്ചത്
കോഴിക്കോട് | കനത്ത മഴയോടൊപ്പം ഉണ്ടായ ഇടിമിന്നലില്‍ കോഴിക്കോട് കൂമ്പാറയില്‍ മിന്നലേറ്റ് ഒരാള്‍ മരിച്ചു. കൂമ്പാറ മുണ്ടുമല ഇളംപുള്ളിയില്‍ ജെയ്‌സണാണ് മരിച്ചത്. മൃതദേഹം കെ എം സി ടി ആശുപത്രിയിലേക്ക് മാറ്റി.
താമരശ്ശേരിയില്‍ നാല് പേര്‍ക്കും പരിക്കേറ്റു. പുതുപ്പാടി മലോറം നെരൂക്കുംചാല്‍ പുത്തന്‍പീടികയില്‍ സാബിത, വഹീത എന്നിവര്‍ക്കും ചമല്‍ എട്ടേക്കറില്‍ ഇന്ദുലേഖ, ചക്കിക്കാവ് കുണ്ടോത്ത് അംബിക എന്നിവര്‍ക്കുമാണ് മിന്നലേറ്റത്. നാല് പേരും താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി.







