Connect with us

Kerala

സുരേന്ദ്രൻ മഞ്ചേശ്വരത്ത്, നേമത്ത് രാജീവ് ചന്ദ്രശേഖര്‍; ബിജെപി ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചു

47 സ്ഥാനാര്‍ഥികളുടെ പട്ടികയാണ് പ്രഖ്യാപിച്ചത്.

Published

|

Last Updated

തിരുവനന്തപുരം| നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ബിജെപിയുടെ ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടിക പുറത്തിറക്കി. 47 സ്ഥാനാര്‍ഥികളുടെ പട്ടികയാണ് പ്രഖ്യാപിച്ചത്. 7 വനിതകള്‍ ഉള്‍പ്പെടെ സമീപകാലത്ത്‌ സിപിഐ, കോൺഗ്രസ് പാർട്ടികൾ വിട്ട് ബിജെപിയിൽ ചേർന്നവരും പട്ടികയിൽ ഇടം പിടിച്ചിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദി, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്, ആഭ്യന്തര മന്ത്രി അമിത് ഷാ തുടങ്ങിയവർ പങ്കെടുത്ത യോഗത്തിന് ശേഷമാണ് ഔദ്യോഗിക പ്രഖ്യാപനമുണ്ടായതെന്ന് ബി ജെ പി വാർത്താക്കുറിപ്പിൽ അറിയിച്ചു.

ബിജെപിയുടെ ആദ്യ ഘട്ട സ്ഥാനാർത്ഥി പട്ടിക

നേമം – രാജീവ് ചന്ദ്രശേഖർ

വട്ടിയൂർക്കാവ് – ആർശ്രീലേഖ

കഴക്കൂട്ടം – വി മുരളീധരൻ

​​പാറശ്ശാല – അഡ്വ. ഗിരീഷ് നെയ്യാർ

കാട്ടാക്കട – പി കെ കൃഷ്ണദാസ്

മഞ്ചേശ്വരം – കെ സുരേന്ദ്രൻ

ഉദുമ -മനുലാൽ മേലോത്ത്

കാഞ്ഞങ്ങാട് – ബൽരാജ് എം

പയ്യന്നൂർ – എ പി ഗംഗാധരൻ

അഴീക്കോട് – കെ കെ വിനോദ് കുമാർ

കണ്ണൂർ – സി രഘുനാഥ്

മാനന്തവാടി – പി ശ്യാം രാജ്

സുൽത്താൻബത്തേരി- കവിത എ എസ്

വടകര – അഡ്വ. കെ ദിലീപ്

കുറ്റ്യാടി – രാമദാസ് മണലേരി

നാദാപുരം – സി പി വിപിൻ ചന്ദ്രൻ

ക്വിലാണ്ടി – സി ആർ പ്രഫുൽ കൃഷ്ണൻ

പേരാമ്പ്ര – എം മോഹനൻ മാസ്റ്റർ

ബാലുശ്ശേരി – സി പി സതീശൻ

എലത്തൂർ – ടി ദേവദാസ്

കോഴിക്കോട് നോർത്ത് – നവ്യ ഹരിദാസ്

കോഴിക്കോട് സൗത്ത് – ടി റനീഷ്

ബേപ്പൂർ – അഡ്വ. കെ പി പ്രകാശ് ബാബു

കുന്നമംഗലം – വി കെ സജീവൻ

ഷൊർണൂർ – സങ്കു ടി ദാസ്

ഒറ്റപ്പാലം – മേജർ രവി

മലമ്പുഴ – സി കൃഷ്ണകുമാർ

പാലക്കാട് – ശോഭാ സുരേന്ദ്രൻ

ചേലക്കര – കെ ബാലകൃഷ്ണൻ

മണലൂർ – അഡ്വ. കെ കെ അനീഷ് കുമാർ

തൃശൂർ – പത്മജ വേണുഗോപാൽ

ഇരിഞ്ഞാലക്കുട –സന്തോഷ് ചെറക്കുളം

ദേവികുളം – എസ്. രാജേന്ദ്രൻ

പാലാ – ഷോൺ ജോർജ്

വൈക്കം- കെ അജിത്ത്

കാഞ്ഞിരപ്പള്ളി – അഡ്വ. ജോർജ് കുര്യൻ

പൂഞ്ഞാർ – പി സി ജോർജ്ജ്

അമ്പലപ്പുഴ -അരുൺ അനിരുദ്ധൻ

ഹരിപ്പാട് – സന്ദീപ് വാചസ്പതി

ചെങ്ങന്നൂർ – എം വി ഗോപകുമാർ

തിരുവല്ല – അനൂപ് ആൻ്റണി ജോസഫ്

കരുനാഗപ്പള്ളി –വി എസ് ജിതിൻ ദേവ്

കുന്നത്തൂർ – രാജി പ്രസാദ്

കൊട്ടാരക്കര – ആർ രശ്മി

ചാത്തന്നൂർ – ബി ബി ഗോപകുമാർ

ആറ്റിങ്ങൽ – അഡ്വ. പി സുധീർ

നെടുമങ്ങാട് – യുവരാജ് ഗോകുൽ

---- facebook comment plugin here -----

Latest