Kerala
ശബരിമല സ്വര്‍ണക്കൊള്ള; മുന്‍കൂര്‍ ജാമ്യം തേടി കെ പി ശങ്കര്‍ദാസും എന്‍ വിജയകുമാറും
കൊല്ലം വിജിലന്‍സ് കോടതിയില്‍ ഇരുവരും മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചു. നീക്കം അറസ്റ്റിന് സാധ്യത തെളിഞ്ഞതോടെ.
കൊല്ലം | ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി കെ പി ശങ്കര്‍ദാസും എന്‍ വിജയകുമാറും. കൊല്ലം വിജിലന്‍സ് കോടതിയില്‍ ഇരുവരും മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചു.
കേസിലെ പ്രതി എ പത്മകുമാര്‍ പ്രസിഡന്റായ ബോര്‍ഡില്‍ ഇരുവരും അംഗങ്ങളായിരുന്നു. ബോര്‍ഡിലെ എല്ലാ അംഗങ്ങള്‍ക്കും കേസില്‍ തുല്യ ഉത്തരവാദിത്വമുണ്ടെന്നാണ് ഹൈക്കോടതി നിരീക്ഷണം. ഇവരിലേക്ക് അന്വേഷണം എത്താത്തതില്‍ അന്വേഷണ സംഘത്തെ ഹൈക്കോടതി വിമര്‍ശിച്ചിരുന്നു.
അറസ്റ്റിന് സാധ്യത തെളിഞ്ഞതോടെയാണ് ശങ്കര്‍ദാസും വിജയകുമാറും മുന്‍കൂര്‍ ജാമ്യം തേടി കോടതിയെ സമീപിച്ചത്.
---- facebook comment plugin here -----




