Connect with us

Kerala

ജ്യോത്സ്യന്‍ സന്ദര്‍ശനം; വാര്‍ത്തകള്‍ നിഷേധിച്ച് എം വി ഗോവിന്ദന്‍

സമൂഹമാധ്യമങ്ങളില്‍ വരുന്നതൊന്നും ശരിയല്ലെന്നും ഓരോ കാര്യങ്ങള്‍ ഉണ്ടാക്കി അതിന് പ്രതികരണം ഉണ്ടാക്കുകയാണെന്നും അദ്ദേഹം കണ്ണൂരില്‍ മാധ്യമങ്ങളോട് പറഞ്ഞു

Published

|

Last Updated

കണ്ണൂര്‍ | പാര്‍ട്ടി നേതാക്കള്‍ ജോത്സ്യന്മാരെ കാണാന്‍ പോകുന്നുവെന്ന ആരോപണം നിഷേധിച്ച് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. എം വി ഗോവിന്ദന്‍ പ്രശസ്ത ജോത്സ്യനെ സന്ദര്‍ശിച്ച ചിത്രം സമൂഹമാധ്യമത്തില്‍ പ്രചരിക്കുകയും ഇതിനെ ചൊല്ലി സംസ്ഥാന സമിതിയില്‍ വിമര്‍ശനം ഉയര്‍ന്നുവെന്ന വാര്‍ത്ത ഉണ്ടാവുകയും ചെയ്തിരുന്നു.

സമൂഹമാധ്യമങ്ങളില്‍ വരുന്നതൊന്നും ശരിയല്ലെന്നും ഓരോ കാര്യങ്ങള്‍ ഉണ്ടാക്കി അതിന് പ്രതികരണം ഉണ്ടാക്കുകയാണെന്നും അദ്ദേഹം കണ്ണൂരില്‍ മാധ്യമങ്ങളോട് പറഞ്ഞു. സംസ്ഥാന സമിതിയില്‍ ഇത്തരത്തില്‍ ഒരു വിമര്‍ശനവും ഉണ്ടായിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. വിഷയം സംസ്ഥാന സമിതിയില്‍ കണ്ണൂരില്‍ നിന്നുള്ള ഒരു പ്രമുഖ നേതാവ് ഉന്നയിച്ചെന്നായിരുന്നു വാര്‍ത്ത പ്രചരിച്ചത്.

 

---- facebook comment plugin here -----

Latest