Connect with us

Kerala

ഭരണവിരുദ്ധ വികാരം തിരിച്ചടിയായെന്ന് വിലയിരുത്തല്‍; മുഖ്യമന്ത്രിക്കെതിരേയും വിമര്‍ശം

ക്ഷേമ പെന്‍ഷന്‍ മുടങ്ങിയത് വലിയ തിരിച്ചടിയായെന്നും യോഗം വിലിയിരുത്തി

Published

|

Last Updated

തിരുവനന്തപുരം  | സംസ്ഥാന സര്‍ക്കാറിനെതിരായ ജനവിരുദ്ധ വികാരം ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തിരിച്ചടിയായെന്ന് സിപിഎം വിലിയിരുത്തല്‍. തിരഞ്ഞെടുപ്പ് തോല്‍വി പരിശോധിക്കാന്‍ വിളിച്ചു ചേര്‍ത്ത സിപിഎം പ്രവര്‍ത്തന സമതി യോഗത്തിലാണ് ഇത്തരമൊരു വിമര്‍ശമുയര്‍ന്നത്. മുഖ്യമന്ത്രി പിണറായി വിജയനും സംസ്ഥാന സര്‍ക്കാരിനുമെതിരെ രൂക്ഷമായ വിമര്‍ശനങ്ങളാണ് പാര്‍ട്ടി നേതൃത്വം ഉയര്‍ത്തിയത്. ക്ഷേമ പെന്‍ഷന്‍ മുടങ്ങിയത് വലിയ തിരിച്ചടിയായെന്നും യോഗം വിലിയിരുത്തി. സംസ്ഥാന സര്‍ക്കാറിന്റെ ജനക്ഷേമ നടപടികള്‍ ജനങ്ങളിലേക്ക് എത്തിയില്ല. കനത്ത തോല്‍വിക്ക് കാരണം ഭരണ വിരുദ്ധ വികാരമെന്ന് വിമര്‍ശനമുണ്ടെന്ന് യോഗത്തില്‍ പങ്കെടുത്ത സീതാറാം യച്ചൂരിയും പറഞ്ഞു. മുഖ്യമന്ത്രിയുടെ ശൈലിക്കെതിരെയും വിമര്‍ശനമുയര്‍ന്നു.

അടിസ്ഥാന വിഭാഗം പാര്‍ട്ടിയില്‍ നിന്ന് അകന്നുവെന്നും എം വി ഗോവിന്ദന്‍ അവതരിപ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. നവകേരള സദസിന്റെ ഗുണം കിട്ടിയില്ല. പോരായ്മകള്‍ ഉള്‍ക്കൊണ്ട് തിരുത്തല്‍ നടപടികള്‍ ശക്തമാക്കണമെന്ന ആവശ്യം യോഗത്തില്‍ ഉയര്‍ന്നു.

അടുത്തിടെ നടന്ന ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ഇരുപതില്‍ ഒരു സീറ്റ് മാത്രമാണ് ഇടതനുമുന്നണി നേടിയത്. ആലത്തൂര്‍ മണ്ഡലത്തില്‍ മത്സരിച്ച സിപിഎമ്മിലെ കെ രാധാകൃഷ്ണന്‍ മാത്രമാണ് വിജയിച്ചത്. തൃശ്ശൂരില്‍ സുരേഷ് ഗോപി ജയിച്ചതും ഇടത് ശക്തികേന്ദ്രങ്ങളില്‍ പോലും ബിജെപി വോട്ട് ഇരട്ടിയാക്കിയതും പാര്‍ട്ടിക്ക് ക്ഷീണമുണ്ടാക്കിയിരുന്നു. പാര്‍ട്ടിയുടെ അടിസ്ഥാന വോട്ടുകള്‍ പോലും ബിജെപിക്ക് ചോര്‍ന്നിട്ടുണ്ടെന്നാണ് വിലയിരുത്തല്‍.

 

---- facebook comment plugin here -----

Latest