Health
ആർത്രൈറ്റിസ്; ഈ ഭക്ഷണങ്ങൾ ഒഴിവാക്കൂ
പഞ്ചസാര അടങ്ങിയ ഭക്ഷണങ്ങൾ ആർത്രൈറ്റിസ് രോഗികളുടെ പ്രധാന ശത്രുവാണ്.

ആർത്രൈറ്റിസ് ഉള്ളവരിൽ ലക്ഷണങ്ങൾ വഷളാകാതിരിക്കാൻ ചില ഭക്ഷണങ്ങൾ ഒഴിവാക്കേണ്ടതുണ്ട്. അവ ഏതൊക്കെയെന്ന് നോക്കാം.
1. പഞ്ചസാര അടങ്ങിയ ഭക്ഷണങ്ങൾ ആർത്രൈറ്റിസ് രോഗികളുടെ പ്രധാന ശത്രുവാണ്. ഐസ്ക്രീം പുഡിങ് പോലെയുള്ളവയും മിഠായികളും എല്ലാം ഒഴിവാക്കാം.
2. ചുവന്ന മാംസം അഥവാ റെഡ്മീറ്റ് പതിവായി ശരീരത്തിൽ വീക്കം ഉണ്ടാക്കുന്നു. ഇത് കഴിക്കുന്നവരിൽ ആർത്രൈറ്റിസ് ലക്ഷണങ്ങൾ കൂടുകയും ചെയ്യുന്നു.
3. തക്കാളിയും ആർത്രൈറ്റിസിന്റെ പ്രധാന ശത്രുവാണ്. തക്കാളിയെ കൂടാതെ ഉരുളക്കിഴങ്ങ് കുരുമുളക് തുടങ്ങിയവയും ആർത്രൈറ്റിസ് രോഗികൾക്ക് അപകടം ചെയ്യും.
4. ചില ആർത്രൈറ്റിസ് രോഗികളിൽ ഗോതമ്പ്, ബാർലി എന്നിവയിൽ അടങ്ങിയിരിക്കുന്ന ഗ്ലൂട്ടൺ വീക്കം ഉണ്ടാക്കിയേക്കാം.
5. കുറഞ്ഞ അളവിൽ ആയാലും മദ്യം ആരോഗ്യത്തിന് ഹാനികരം ആണ്. ഇത് വീക്കം വർദ്ധിപ്പിക്കുകയും ആർത്രൈറ്റിസ് മരുന്നുകളുമായി വിപരീത പ്രതികരണം ഉണ്ടാക്കുകയും ചെയ്യും.
6. ഫ്രഞ്ച് ഫ്രൈസ് അല്ലെങ്കിൽ ഫ്രൈഡ് ചിക്കൻ പോലുള്ള വറുത്ത ഭക്ഷണങ്ങൾ അമിതമായി കഴിക്കുമ്പോൾ വാതരോഗികളിൽ വീക്കം വർദ്ധിക്കും. ആർത്രൈറ്റിസ് ഉണ്ടെങ്കിൽ ഈ ഭക്ഷണങ്ങൾ കുറയ്ക്കുന്നതാണ് നല്ലത്.