International
പാകിസ്താനില്‍ വ്യത്യസ്ത ആക്രമണങ്ങളില്‍ 25 ഓളം പേര്‍ കൊല്ലപ്പെട്ടു; ക്വറ്റയിലെ ചാവേര്‍ സ്‌ഫോടനത്തില്‍ മാത്രം 14 മരണം
ക്വറ്റയിലെ ഒരു സ്റ്റേഡിയത്തിന്റെ പാര്‍ക്കിംഗ് സ്ഥലത്ത് നടന്ന ഈ സ്‌ഫോടനത്തില്‍ ഡസന്‍ കണക്കിന് ആളുകള്‍ക്ക് പരുക്കേറ്റു

ഇസ്ലാമാബാദ് | പാകിസ്താനില്‍ മൂന്ന് ആക്രമണ സംഭവങ്ങളിലായി 25 ഓളം പേര്‍ കൊല്ലപ്പെട്ടതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇതില്‍ തെക്കുപടിഞ്ഞാറന്‍ പ്രവിശ്യയായ ബലൂചിസ്ഥാനില്‍ രാഷ്ട്രീയ റാലിയെ ലക്ഷ്യമിട്ട് ഒരു ചാവേര്‍ നടത്തിയ ബോംബാക്രമണത്തില്‍ 14 പേര്‍ മരിച്ചു.
പ്രവിശ്യാ തലസ്ഥാനമായ ക്വറ്റയിലെ ഒരു സ്റ്റേഡിയത്തിന്റെ പാര്‍ക്കിംഗ് സ്ഥലത്ത് നടന്ന ഈ സ്‌ഫോടനത്തില്‍ ഡസന്‍ കണക്കിന് ആളുകള്‍ക്ക് പരുക്കേറ്റു. ബലൂചിസ്ഥാന്‍ നാഷണല്‍ പാര്‍ട്ടി (ബിഎന്‍പി) യുടെ റാലിക്ക് നേരെയായിരുന്നു ആക്രമണം. പരുക്കേറ്റവരില്‍ ഏഴ് പേരുടെ നില ഗുരുതരമാണെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ഇറാന്റെ അതിര്‍ത്തിക്കടുത്തുള്ള ബലൂചിസ്ഥാനില്‍ ചൊവ്വാഴ്ച നടന്ന മറ്റൊരു ആക്രമണത്തില്‍ അഞ്ച് പേര്‍ കൊല്ലപ്പെട്ടു. ഖൈബര്‍ പഖ്തൂണ്‍ഖ്വ പ്രവിശ്യയിലെ ബിഎന്‍പി താവളത്തില്‍ നടന്ന ചാവേര്‍ ആക്രമണത്തിന് ശേഷം ആറ് സൈനികര്‍ കൊല്ലപ്പെട്ടു.പാകിസ്ഥാനിലെ ഏറ്റവും വലുതും വിഭവസമൃദ്ധവുമായ പ്രവിശ്യയാണ് ബലൂചിസ്ഥാന്‍
ബലൂച് വംശജരുടെ ക്ഷേമത്തിനായി കൂടുതല്‍ അവകാശങ്ങളും സാമ്പത്തിക നിക്ഷേപവും ആവശ്യപ്പെടുന്ന സംഘടനയാണ് ബിഎന്‍പി .പാര്‍ട്ടി മേധാവി അക്തര്‍ മെംഗല്‍ ക്വറ്റ റാലിയില്‍ പ്രസംഗിച്ച ശേഷം വേദി വിടുമ്പോഴാണ് ചാവേര്‍ ആക്രമണം നടന്നത്.
ഒരു ദശാബ്ദത്തിലേറെയായി പാകിസ്ഥാന്‍ സൈന്യം പ്രവിശ്യയില്‍ ബിഎന്‍പി നടത്തുന്ന കലാപത്തിനെതിരെ പോരാടുകയാണ്
രണ്ട് ആക്രമണങ്ങളുടെയും ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല