Career Notification
എൻ എം ഡി സി ലിമിറ്റഡിൽ 197 അപ്രന്റിസ്ഷിപ്പിന് അപേക്ഷ ക്ഷണിച്ചു.
ഛത്തീസ്ഗഢിലെ ഇരുമ്പയിർ ഖനിയിലാണ് ഒഴിവ്. ഒരു വർഷമാണ് പരിശീലനം. വാക് ഇൻ ഇന്റർവ്യൂ മുഖേനയാണ് തിരഞ്ഞെടുപ്പ്.
കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ എൻ എം ഡി സി ലിമിറ്റഡിൽ 197 അപ്രന്റിസ്ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. ഛത്തീസ്ഗഢിലെ ഇരുമ്പയിർ ഖനിയിലാണ് ഒഴിവ്. ഒരു വർഷമാണ് പരിശീലനം. വാക് ഇൻ ഇന്റർവ്യൂ മുഖേനയാണ് തിരഞ്ഞെടുപ്പ്.
ട്രേഡ് അപ്രന്റിസ്
മെഷീനിസ്റ്റ്- നാല്, ഫിറ്റർ- 12, വെൽഡർ- 23, മെക്കാനിക് ഡീസൽ- 22, മെക്കാനിക് മോട്ടോർ വെഹിക്കിൾ- 12, ഇലക്ട്രീഷ്യൻ- 27, കോപ്പാ – 47. യോഗ്യത: ഐ ടി ഐ. വാക് ഇൻ തീയതികൾ: ഈ മാസം 12, 13, 14, 17, 18.
ഗ്രാജേറ്റ് അപ്രന്റിസ്
കെമിക്കൽ എൻജിനീയറിഗ്- ഒന്ന്, കന്പ്യൂട്ടർ എൻജിനീയറിംഗ്- ഒന്ന്, ബിസിനസ്സ് അഡ്മിനിസ്ട്രേഷൻ- രണ്ട്, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്‌സ്- രണ്ട്, ഇലക്ട്രിക്കൽ- രണ്ട്, മെക്കാനിക്കൽ- പത്ത്, മൈനിംഗ്- പത്ത്, സിവിൽ- ഏഴ്. യോഗ്യത: എൻജിനീയറിംഗ് ബിരുദം/ ബി ബി എ വാക് ഇൻ തീയതികൾ- 19, 20, 21.
ടെക്‌നീഷ്യൻഅപ്രന്റിസ്
സിവിൽ- ഒന്ന്, ഇലക്ട്രിക്കൽ- നാല്, മെക്കാനിക്കൽ- നാല്, മൈനിംഗ്- ഒന്ന്. യോഗ്യത: എൻജിനിയറിംഗ് ഡിപ്ലോമ. വാക് ഇൻ തീയതി: ഈ മാസം 20, 21.
നിലവിൽ മറ്റെവിടെയെങ്കിലും അപ്രന്റിസ്ഷിപ്പ് ചെയ്യുന്നവരോ മുന്പ് ചെയ്തവരോ ഒരു വർഷത്തിലേറെ പ്രവൃത്തിപരിചയം ഉള്ളവരോ അപേക്ഷിക്കാൻ പാടില്ല. 16 വയസ്സിൽ താഴെയുള്ളവരും അപേക്ഷിക്കരുത്.
അപേക്ഷ
അപ്രന്റിസ്ഷിപ്പ് പോർട്ടലുകളായ www. apprenticeshipindia.gov.in/https://nats.education.gov.in എന്ന വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്തവരായിരിക്കണം. വിജ്ഞാപനത്തിൽ നിർദേശിച്ച രേഖകൾ സഹിതം ഇന്റർവ്യൂവിന് എത്തണം. വിജ്ഞാപനം www.nmdc.co.in എന്ന വെബ്സൈറ്റിൽ ലഭിക്കും.



