Connect with us

Kerala

കത്ത് വിവാദത്തില്‍ മൊഴി നല്‍കിയതായി ആനാവൂര്‍; ഇല്ലെന്ന് ക്രൈംബ്രാഞ്ച്

കത്ത് വ്യാജമാണെന്ന് മേയര്‍ തന്നെ സമ്മതിച്ചിട്ടുണ്ടല്ലോ എന്നും കത്ത് തനിക്ക് കിട്ടിയിട്ടില്ലെന്നും ആനാവൂര്‍ ഫോണിലൂടെ പറഞ്ഞെന്നും ക്രൈംബ്രാഞ്ച്

Published

|

Last Updated

തിരുവനന്തപുരം |  തിരുവനന്തപുരം നഗരസഭയിലെ കത്ത് വിവാദത്തില്‍ ക്രൈംബ്രാഞ്ചിന് മൊഴി നല്‍കിയെന്ന് സിപിഎം ജില്ല സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍. ഫോണിലല്ല നേരിട്ടാണ് മൊഴി നല്‍കിയതെന്നും ആനാവൂര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.

അതേ സമയം ഫോണ്‍വിളിച്ച് ശേഖരിച്ചതല്ലാതെ നേരിട്ട് ആനാവൂരിന്റെ മൊഴിയെടുത്തിട്ടില്ലെന്ന് ക്രൈംബ്രാഞ്ച് വൃത്തങ്ങള്‍ അറിയിച്ചു. അദ്ദേഹത്തിന്റെ സമയം ചോദിച്ച് വിളിച്ചപ്പോള്‍ മാധ്യമങ്ങളോട് താന്‍ എല്ലാ കാര്യങ്ങളും വ്യക്തമാക്കിയിരുന്നു എന്നായിരുന്നു മറുപടി.

കത്ത് വ്യാജമാണെന്ന് മേയര്‍ തന്നെ സമ്മതിച്ചിട്ടുണ്ടല്ലോ എന്നും കത്ത് തനിക്ക് കിട്ടിയിട്ടില്ലെന്നും ആനാവൂര്‍ ഫോണിലൂടെ പറഞ്ഞെന്നും ക്രൈംബ്രാഞ്ച് വ്യക്തമാക്കി.

സംഭവത്തില്‍ മേയര്‍ മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലുള്ള പ്രാഥമിക അന്വേഷണമാണ് നിലവില്‍ നടക്കുന്നത്. ബുധനാഴ്ച പ്രാഥമിക അന്വേഷണറിപ്പോര്‍ട്ട് ഡിജിപിക്ക് കൈമാറാനാണ് അന്വേഷണസംഘത്തിന്റെ തീരുമാനം.

 

Latest