Connect with us

National

ഒരു വയസുകാരിയെ പിതാവ് ജീവനോടെ കുഴിച്ചു മൂടി

ഭാര്യയെ ബെല്‍റ്റ് ഉപയോഗിച്ച് മര്‍ദിക്കുകയും കഴുത്ത് ഞെരിച്ച് കൊലപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്തു .

Published

|

Last Updated

നാഗ്പൂര്‍ |  കുടുംബ വഴക്കിനെ തുടര്‍ന്ന് ഒരു വയസുകാരിയായ മകളെ പിതാവ് ജീവനോടെ കുഴിച്ചുമൂടി. വെള്ളിയാഴ്ച മഹാരാഷ്ട്രയിലെ വാഷിം ജില്ലയിലെ വാഡി-വാക്കാട് ഗ്രാമത്തിലുള്ള റിസോദ് എന്ന സ്ഥലത്താണ് ക്രൂര സംഭവം അരങ്ങേറിയത്. സംഭവത്തില്‍ പ്രതി സുരേഷ് ഘുഗെ(27)യെ പോലീസ് അറസ്റ്റ് ചെയ്തു.

മൂന്ന് പെണ്‍മക്കളാണ് ദമ്പതികള്‍ക്കുള്ളത്. എല്ലാവരും പെണ്‍കുട്ടികളായതിന്റെ പേരില്‍ സുരേഷ് ഭാര്യ കാവേരിയെ നിരന്തരം മര്‍ദിക്കുമായിരുന്നു.ഭാര്യക്ക് പരപുരുഷ ബന്ധമുണ്ടെന്നും ഇയാള്‍ സംശയിച്ചിരുന്നു. വെള്ളിയാഴ്ച വൈകുന്നേരം ഇയാള്‍ ഭാര്യയെ ബെല്‍റ്റ് ഉപയോഗിച്ച് മര്‍ദിക്കുകയും കഴുത്ത് ഞെരിച്ച് കൊലപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്തു .

ഇതേതുടര്‍ന്ന് കാവേരി പ്രാണരക്ഷാര്‍ഥം ബന്ധുക്കളുടെ അടുക്കലേക്ക് ഓടിപ്പോയി. ഇതില്‍ രോഷാകുലനായ സുരേഷ് കുഴിയെടുത്ത് ഒരു വയസുകാരിയായ മകളെ അതിലിട്ട് കുഴിച്ചു മൂടുകയായിരുന്നു. വീട്ടിലേക്ക് മടങ്ങിയെത്തിയപ്പോഴാണ് കാവേരി കുഞ്ഞ്‌ കൊല്ലപ്പെട്ടത് അറിഞ്ഞത്‌.