Connect with us

Kerala

ആക്രി പെറുക്കുന്നതിനിടെ പൊട്ടിവീണ വൈദ്യുതി കമ്പിയില്‍ നിന്നും ഷോക്കേറ്റ് പതിനൊന്ന് വയസുകാരന് ദാരുണാന്ത്യം

നിലത്ത് വീണ് കിടക്കുന്ന കമ്പി കണ്ട് അതെടുക്കാന്‍ ശ്രമിച്ചപ്പോള്‍ ഷോക്കേല്‍ക്കുകയായിരുന്നു

Published

|

Last Updated

കൊച്ചി |  മൂവാറ്റുപുഴ പേഴക്കാപ്പിള്ളിയില്‍ പൊട്ടിവീണ് വൈദ്യുതി കമ്പിയില്‍ നിന്നും ഷോക്കേറ്റ് പതിനൊന്നുവയസുകാരന്‍ മരിച്ചു. ഇതരസംസ്ഥാന തൊഴിലാളിയുടെ മകന്‍ റാബുല്‍ ഹുസൈനാണ് മരിച്ചത്. ആക്രിസാധനങ്ങള്‍ ശേഖരിക്കുന്നതിനിടെ പൊട്ടിവീണ വൈദ്യുതി കമ്പിയില്‍ നിന്നും ഷോക്കേറ്റാണ് അപകടം ഉണ്ടായത്.

രാവിലെ പതിനൊന്നോടെയായിരുന്നു അപകടം. ഇതരസംസ്ഥാന തൊഴിലാളിയും കുടുംബവും പേഴക്കാപ്പിള്ളിയിലെ ഒരു ജാതി തോട്ടത്തില്‍ നിന്ന് ആക്രി സാധനങ്ങള്‍ പെറുക്കുകയായിരുന്നു. അതിനിടെ നിലത്ത് വീണ് കിടക്കുന്ന കമ്പി കണ്ട് അതെടുക്കാന്‍ ശ്രമിച്ചപ്പോള്‍ ഷോക്കേല്‍ക്കുകയായിരുന്നു. കരച്ചില്‍ കേട്ട് എത്തിയ നാട്ടുകാരാണ് വൈദ്യുതി കമ്പിയില്‍ നിന്ന് കുട്ടിയെ തട്ടിത്തെറിപ്പിച്ചത്.ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അപകടത്തില്‍ പരുക്കേറ്റ കുട്ടിയുടെ സഹോദരന്‍ അപകടനില തരണം ചെയ്തുവെന്നാണ് അറിയുന്നത്.

Latest