Connect with us

Kerala

ആലുവ റെയില്‍വേ പാലത്തില്‍ അറ്റകുറ്റപ്പണി; രണ്ട് ട്രെയിന്‍ സര്‍വീസുകള്‍ റദ്ദാക്കി

പാലക്കാട്-എറണാകുളം മെമു (66609), എറണാകുളം-പാലക്കാട് മെമു (66610) ട്രെയിനുകളാണ് റദ്ദാക്കിയത്. ആറ് ട്രെയിനുകള്‍ വൈകിയോടുന്നു.

Published

|

Last Updated

ആലുവ | ആലുവയില്‍ റെയില്‍വേ പാലത്തില്‍ അറ്റകുറ്റപ്പണി നടക്കുന്ന സാഹചര്യത്തില്‍ ഇന്ന് ട്രെയിന്‍ ഗതാഗതത്തില്‍ നിയന്ത്രണമേര്‍പ്പെടുത്തി. രണ്ട് ട്രെയിന്‍ സര്‍വീസുകള്‍ റദ്ദാക്കിയിട്ടുണ്ട്.

പാലക്കാട്-എറണാകുളം മെമു (66609), എറണാകുളം-പാലക്കാട് മെമു (66610)  ട്രെയിനുകളാണ് റദ്ദാക്കിയത്.

ആറ് ട്രെയിനുകള്‍ വൈകിയാണ് ഓടുന്നത്. ഗോരഖ്പുര്‍-തിരുവനന്തപുരം എക്‌സ്പ്രസ്സ്, കണ്ണൂര്‍-ആലപ്പുഴ എക്‌സിക്യൂട്ടീവ്, മംഗളൂരു-തിരുവനന്തപുരം വന്ദേഭാരത്, തിരുവനന്തപുരം-മംഗളൂരു വന്ദേഭാരത്, ശബരി എക്‌സ്പ്രസ്സ്, ജാംനഗര്‍ എക്‌സ്പ്രസ്സ് ട്രെയിനുകളാണ് വൈകിയോടുന്നത്.

Latest