Connect with us

Kozhikode

മുഴുവൻ ചോദ്യങ്ങൾക്കും നബിചര്യയിൽ ഉത്തരങ്ങളുണ്ട്: ശൈഖ് ഉസാമ അല്‍ അസ്ഹരി

മര്‍കസ് നോളജ് സിറ്റിയിലെ ജാമിഉല്‍ ഫുതൂഹില്‍ നടക്കുന്ന സുഹ്ബ ആത്മീയ ക്യാമ്പില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Published

|

Last Updated

നോളജ് സിറ്റി | പുതിയകാലം മുന്നോട്ടുവെക്കുന്ന ബൗദ്ധികവും ദാർശനികവുമായ മുഴുവൻ ചോദ്യങ്ങൾക്കും നബിചര്യയിൽ ഉത്തരങ്ങളുണ്ടെന്ന് ഈജിപ്ഷ്യന്‍ പ്രസിഡന്റിന്റെ മതകാര്യ ഉപദേഷ്ടാവും പ്രമുഖ പണ്ഡിതനുമായ ശൈഖ് ഉസാമ അല്‍ അസ്ഹരി ചൂണ്ടിക്കാട്ടി. അന്താരാഷ്ട്ര മീലാദ് സമ്മേളനത്തിന്റെ ഭാഗമായി മര്‍കസ് നോളജ് സിറ്റിയിലെ ജാമിഉല്‍ ഫുതൂഹില്‍ നടക്കുന്ന സുഹ്ബ ആത്മീയ ക്യാമ്പില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

നബിചരിത്രത്തിലെ ഏറ്റവും പ്രധാന അധ്യായം അവിടുത്തെ ജന്മദിനം തന്നെയാണ് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മര്‍കസ് നോളജ് സിറ്റി മാനേജിംഗ് ഡയറക്ടര്‍ ഡോ. മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരി ആമുഖഭാഷണം നടത്തി. ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍, ഡോ. ഉസാമ അബ്ദുര്‍റസാഖ് രിഫാഈ ലെബനോന്‍, യഹിയ റോഡസ് യു എസ് എ, സി മുഹമ്മദ് ഫൈസി, അലി ബാഖവി ആറ്റുപുറം, ദത്തോ മുഹമ്മദ് നൂര്‍ മനൂടി മലേഷ്യ, അഡ്വ. ഹുസൈന്‍ സഖാഫി ചുള്ളിക്കോട് വിവിധ സെഷനുകള്‍ക്ക് നേതൃത്വം നല്‍കി.

Latest