Connect with us

AVASARAM

എയിംസ് വിളിക്കുന്നു

929 ഒഴിവുകളാണ് വിവിധ തസ്തികകളിലായി റിപോർട്ട് ചെയ്തിരിക്കുന്നത്.

Published

|

Last Updated

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി പ്രവർത്തിക്കുന്ന ആൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ്സിൽ നിരവധി ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 929 ഒഴിവുകളാണ് വിവിധ തസ്തികകളിലായി റിപോർട്ട് ചെയ്തിരിക്കുന്നത്.

1.ഭോപാലിൽ 420 ഒഴിവുകളുണ്ട്. ഇതിൽ 357 ഒഴിവുകൾ നോൺ ഫാക്കൽറ്റി വിഭാഗത്തിലും 63 എണ്ണം മറ്റ് ഒഴിവുകളുമാണ്. ഗ്രൂപ്പ് സിയിലുള്ള 357 ഒഴിവുകളിൽ 106 എണ്ണം ഹോസ്പിറ്റൽ അറ്റൻഡന്റ് ഗ്രേഡ്3 തസ്തികയിലും 41 ഒഴിവ് ലാബ് അറ്റൻഡന്റ് ഗ്രേഡ് 2 തസ്തികയിലും 38 എണ്ണം മെഡിക്കൽ റെക്കോർഡ്സ് ടെക്‌നീഷ്യൻ തസ്തികയിലുമാണ് റിപോർട്ട് ചെയ്തിരിക്കുന്നത്.

2.ഹോസ്പിറ്റൽ അറ്റൻഡന്റ് ഗ്രേഡ് 3- പത്താംക്ലാസ്സും ഹോസ്പിറ്റൽ സർവീസിൽ അംഗീകൃത സ്ഥാപനത്തിൽ നിന്നുള്ള സർട്ടിഫിക്കറ്റ് കോഴ്‌സുമാണ് യോഗ്യത. പ്രവൃത്തി പരിചയമുള്ളഅവർക്ക് മുൻഗണന നൽകും. പ്രായം 18-30.

3.ലാബ് അറ്റൻഡന്റ് ഗ്രേഡ് 2- സയൻസ് പ്ലസ് ടുവും മെഡിക്കൽ ലാബ് ടെക്‌നോളജിയിൽ ഡിപ്ലോമയും വേണം. രണ്ട് വർഷത്തെ പ്രവൃത്തി പരിചയമുള്ളവർക്ക് മുൻഗണന. പ്രായം 18-27.
4.മെഡിക്കൽ റെക്കോർഡ് ടെക്‌നീഷ്യൻ- മെഡിക്കൽ റെക്കോർഡ്‌സിൽ ബി എസ് സി, അല്ലെങ്കിൽ സയൻസ് പ്ലസ് ടുവും മെഡിക്കൽ റെക്കോർഡ്‌സ് കീപ്പിംഗിൽ ആറ് മാസത്തെ ഡിപ്ലോമ- സർട്ടിഫിക്കറ്റ് കോഴ്‌സും രണ്ട് വർഷത്തെ പ്രവൃത്തിപരിചയവും വേണം. പ്രായം 18-30.
5.ഫാർമസിസ്റ്റ്- ഫാർമസിയിൽ ഡിപ്ലോമയും രജിസ്‌ട്രേഷനും. പ്രായം 21-27.

മറ്റ് ഒഴിവുകൾ:
1.വയർമാൻ-20, സാനിറ്ററി ഇൻസ്‌പെക്ടർ ഗ്രേഡ് 2-18, പ്ലംബർ-15, ആർട്ടിസ്റ്റ്-14, കാഷ്യർ-13, ഓപറേറ്റർ-12, ജൂനിയർ മെഡിക്കൽ റെക്കോർഡ് ഓഫീസർ-അഞ്ച്, മാനിഫോൾഡ് ടെക്‌നീഷ്യൻ ഗ്യാസ് കീപ്പർ-ആറ്, ഇലക്ട്രീഷ്യൻ-ആറ്, മെക്കാനിക്-ആറ്, ഡാർക്ക് റൂം അസ്സിസ്റ്റന്റ് ഗ്രേഡ്2-അഞ്ച്, അസ്സിസ്റ്റന്റ് ലോൺട്രി സൂപ്പർവൈസർ- നാല്, ഡിസ്‌പെൻസിംഗ് അറ്റൻഡന്റ്സ്- നാല്, മെക്കാനിക്- നാല്, ലൈബ്രറി അറ്റൻഡന്റ് ഗ്രേഡ് 2- ഒഴിവ് മൂന്ന്, ഗ്യാസ്, പമ്പ് മെക്കാനിക്-രണ്ട്, ലൈൻമാൻ-രണ്ട്, ടെയ്‌ലർ ഗ്രേഡ് 3-രണ്ട്, ലാബ് ടെക്‌നീഷ്യൻ- ഒന്ന്, ഫാർമ കെമിസ്റ്റ്, കെമിക്കൽ എക്‌സാമിനർ- ഒന്ന്, കോഡിംഗ് ക്ലാർക്ക്- ഒന്ന്, മാനിഫോൾഡ് റൂം അറ്റൻഡന്റ്-ഒന്ന്.

ഉയർന്ന പ്രായപരിധിയിൽ എസ് സി, എസ് ടി വിഭാഗക്കാർക്ക് അഞ്ച് വർഷത്തെയും ഒ ബി സിക്കാർക്ക് മൂന്ന് വർഷത്തെയും ഇളവ് നൽകും. ജനറൽ, ഒ ബി സി, ഇ ഡബ്ല്യൂ എസ് വിഭാഗക്കാർക്ക് 1,200 രൂപയാണ് ഫീസ്. എസ് സി, എസ് ടി ഭിന്നശേഷിക്കാർക്ക് 600 രൂപ അടച്ചാൽ മതി. വിവരങ്ങൾക്ക് https://aiimsbhopal.edu.in സന്ദർശിക്കുക. അവസാന തീയതി നവംബർ 20.

1.ദിയോഘഢിൽ 91 ഒഴിവുകളാണുള്ളത്. ഇതിൽ 40 എണ്ണം ഹോസ്പിറ്റൽ അറ്റൻഡന്റ്ഗ്രേഡ് 3 തസ്തികയിലാണ് റിപോർട്ട് ചെയ്തിരിക്കുന്നത്.
2.ലാബ് ടെക്‌നീഷ്യൻ- ഒഴിവ് എട്ട്. സയൻസ് പ്ലസ് ടുവും മെഡിക്കൽ ലാബ് ടെക്‌നോളജിയിൽ ഡിപ്ലോമയും ആണ് യോഗ്യത. മെഡിക്കൽ ലാബ് ടെക്‌നോളജിയിൽ ബി എസ് സി ഉള്ളവർക്ക് മുൻഗണനയുണ്ടായിരിക്കും. ശമ്പളം 29,200-92,300 രൂപ. പ്രായം 21-30.
3.ലാബ് അറ്റൻഡന്റ് ഗ്രേഡ് 2- ഒഴിവ് എട്ട്. മെഡിക്കൽ ലാബ് ടെക്‌നോളജിയിൽ ഡിപ്ലോമയാണ് യോഗ്യത. രണ്ട് വർഷത്തെ പ്രവൃത്തി പരിചയമുള്ളവർക്ക് മുൻഗണന ലഭിക്കും. ശമ്പളം 19,900-63,200. പ്രായം 18-27.
4.ഹോസ്പിറ്റൽ അറ്റൻഡന്റ് ഗ്രേഡ് 3- 40 ഒഴിവുകൾ. ഹോസ്പിറ്റൽ സർവീസിൽ അംഗീകൃത സ്ഥാപനത്തിൽ നിന്നുള്ള സർട്ടിഫിക്കറ്റ് കോഴ്‌സ്. പ്രവൃത്തിപരിചയമുള്ളവർക്ക് മുൻഗണന. ശമ്പളം 18,000-56,900. പ്രായം 18-30.

മറ്റ് ഒഴിവുകൾ

1.അസ്സിസ്റ്റന്റ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ-ഒന്ന്, ലൈബ്രേറിയൻ ഗ്രേഡ്1-ഒന്ന്, മെഡിക്കൽ സോഷ്യൽ വർക്കർ-ഒന്ന്, ജൂനിയർ അക്കൗണ്ട്‌സ് ഓഫീസർ-രണ്ട്, ടെക്‌നിക്കൽ അസിസ്റ്റന്റ്-ഒന്ന്, ലൈബ്രേറിയൻ ഗ്രേഡ് 3- രണ്ട്, ഓഫീസ് അസ്സിസ്റ്റന്റ്-അഞ്ച്, ഹോസ്റ്റൽ വാർഡൻ- രണ്ട്, സ്‌റ്റോർ കീപ്പർ- ആറ്, ജൂനിയർ എൻജിനീയർ-ഒന്ന്, ജൂനിയർ എൻജീനിയർ എ സി ആൻഡ് റഫ്രിജറേഷൻ- ഒന്ന്, ഫാർമസിസ്റ്റ് ഗ്രേഡ് 2-അഞ്ച്, കാഷ്യർ-രണ്ട്, ജൂനിയർ വാർഡൻ- നാല്.
എസ് സി, എസ് ടി വിഭാഗക്കാർക്ക് ഉയർന്ന പ്രായപരിധിയിൽ അഞ്ച് വർഷത്തെയും ഒ ബി സിക്കാർക്ക് മൂന്ന് വർഷത്തെയും ഇളവ് അനുവദിക്കും. ജനറൽ, ഒ ബി സി വിഭാഗക്കാർക്ക് 1,500 രൂപയാണ് ഫീസ്.

എസ് സി, എസ് ടി, ഇ ഡബ്ല്യൂ എസ് വിഭാഗക്കാർ 1,200 രൂപ അടക്കണം. കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയിലൂടെയാണ് തിരഞ്ഞെടുക്കുക. ഡൽഹി, കൊൽക്കത്ത, ബെംഗളൂരു എന്നിവിടങ്ങളിലായിരിക്കും പരീക്ഷാ കേന്ദ്രങ്ങൾ. വിവരങ്ങൾക്ക് www.aiimsdeoghar.edu.in സന്ദർശിക്കുക. അപേക്ഷിക്കേണ്ട അവസാന തീയതി നവംബർ 16.

2.പാറ്റ്നയിൽ 127 നഴ്‌സിംഗ് ഓഫീസർ ഒഴിവുകളാണ് റിപോർട്ട് ചെയ്തിരിക്കുന്നത്. നിയമനം നേരിട്ട്. നവംബർ 11 വരെ അപേക്ഷിക്കാവുന്നതാണ്. നാല് വർഷ ബി എസ് സി നഴ്‌സിംഗ് അല്ലെങ്കിൽ പോസ്റ്റ് സർട്ടിഫിക്കറ്റ് ബി എസ് സി നഴ്‌സിംഗ് അല്ലെങ്കിൽ പോസ്റ്റ് ബേസിക് ബി എസ് സി നഴ്‌സിംഗ് ഉള്ളവർക്ക് അപേക്ഷിക്കാം. കൂടാതെ സ്റ്റേറ്റ് , ഇന്ത്യൻ നഴ്‌സിംഗ് കൗൺസിലിൽ നഴ്‌സ് ആൻഡ് മിഡ്‌വൈഫായി രജിസ്‌ട്രേഷനും മൂന്ന് വർഷ പരിചയവും വേണം. പ്രായം 21-35. ശമ്പളം 47,600-1,51,100. ഫീസ് 1,500 രൂപ. പട്ടിക വിഭാഗം, ഇ ഡബ്ല്യൂ എസ് എന്നിവർ 1,200 രൂപ അടക്കണം. വിമുക്തഭടന്മാർ, ഭിന്നശേഷിക്കർ എന്നിവർക്ക് ഫീസില്ല. കമ്പ്യൂട്ടറധിഷ്ഠിത പരീക്ഷ മുഖേനയാകും തിരഞ്ഞെടുക്കുക. വിവരങ്ങൾക്ക് www.aiimspatna.edu.in സന്ദർശിക്കുക.

3.നാഗ്പൂരിൽ 90 ഫാക്കൽറ്റി ഒഴിവ്. അസ്സോഷ്യേറ്റ് പ്രൊഫസർ, അസ്സിസ്റ്റന്റ് പ്രൊഫസർ തസ്തികയിലാണ് 90 ഒഴിവുകൾ. നവംബർ 18 വരെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. എം ഡി എം എസ്, ഡി എം, എം സി എച്ച്, പി എച്ച് ഡി എന്നിവയാണ് യോഗ്യത. പ്രായപരിധി 50. അർഹർക്ക് ഇളവ്. ശമ്പളം 1,01,500-2,09,200. വിവരങ്ങൾക്ക് https://aiimsnagpur.edu.in സന്ദർശിക്കുക.

4.ഋഷികേശിൽ 86 ഫാക്കൽറ്റി ഒഴിവുകൾ. നവംബർ 13 വരെ ഓൺലൈനായി അപേക്ഷിക്കാം. പ്രൊഫസർ, അസോഷ്യേറ്റ് പ്രൊ ഫസർ, അസ്സിസ്റ്റന്റ് പ്രൊഫസർ, അഡീഷനൽ പ്രൊഫസർ, ലക്ചറർ തസ്തികയിലാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. വിവരങ്ങൾക്ക് www.aiimsrishikesh.edu.in സന്ദർശിക്കുക.

5.ബിലാസ്പൂരിൽ 73 ഒഴിവ് – സീനിയർ റെസിഡന്റ് ഒഴിവിലേക്കാണ് അപേക്ഷ വിളിച്ചിരിക്കുന്നത്. നവംബർ 14 വരെ അപേക്ഷിക്കാം. എം ഡി, എം എസ് സി, ഡി എൻ ബി എന്നിവയാണ് യോഗ്യത. പ്രായം 45. ശമ്പളം 67,700. വിവരങ്ങൾക്ക് https://aiimsbilaspur.edu.in സന്ദർശിക്കുക. നോൺ അക്കാദമിക്കിലെ സീനിയർ റസിഡന്റ് തസ്തികയിൽ രാജ്‌കോട്ടിൽ 42 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. വിവരങ്ങൾക്ക് www.aiimsrajkot.edu.in സന്ദർശിക്കുക.

 

 

Latest