Connect with us

International

എ ഐ ആഗോളതലത്തില്‍ 40 ശതമാനം ജോലികളും കവരുമെന്ന് ഐ എം എഫ് ഡയറക്ടര്‍

അറബ് രാജ്യങ്ങള്‍ തങ്ങളുടെ സമ്പദ്വ്യവസ്ഥയെ കൂടുതല്‍ പ്രതിരോധശേഷിയുള്ളതും വഴക്കമുള്ളതുമാക്കി മാറ്റുന്നതിനുള്ള പ്രക്രിയ ത്വരിതപ്പെടുത്തണം.

Published

|

Last Updated

ദുബൈ | അറബ് രാജ്യങ്ങള്‍ തങ്ങളുടെ സമ്പദ്വ്യവസ്ഥയെ കൂടുതല്‍ പ്രതിരോധശേഷിയുള്ളതും വഴക്കമുള്ളതുമാക്കി മാറ്റുന്നതിനുള്ള പ്രക്രിയ ത്വരിതപ്പെടുത്തണമെന്ന് അന്താരാഷ്ട്ര നാണയ നിധി ഡയറക്ടര്‍ ജനറല്‍ ക്രിസ്റ്റലീന ജോര്‍ജീവ. ലോക ഗവണ്‍മെന്റ് ഉച്ചകോടിയുടെ ഭാഗമായി നടന്ന അറബ് പബ്ലിക് ഫിനാന്‍സ് ഫോറത്തിന്റെ ഉദ്ഘാടന സെഷനില്‍ പ്രസംഗിക്കുകയായിരുന്നു അവര്‍. സംഭവവികാസങ്ങള്‍, അതിവേഗം മാറിക്കൊണ്ടിരിക്കുന്ന ലോകത്ത് അറബ് മേഖല കൂടുതല്‍ പ്രധാന പങ്ക് വഹിക്കുന്നു.

ലോകബേങ്കിന്റെയും അന്താരാഷ്ട്ര നാണയ നിധിയുടെയും പ്രവര്‍ത്തനങ്ങള്‍ക്ക് അറബ് മന്ത്രിമാര്‍ ഭാവിയില്‍ നേതൃത്വം നല്‍കും. യു എ ഇ സാമ്പത്തികകാര്യ സഹമന്ത്രി മുഹമ്മദ് അല്‍ ഹുസൈനി ഡെവലപ്‌മെന്റ് കമ്മിറ്റി ചെയര്‍മാനായും സഊദി ധനകാര്യ മന്ത്രി മുഹമ്മദ് അല്‍ ജദാന്‍ അന്താരാഷ്ട്ര നാണയ സമിതിയുടെ ചെയര്‍മാനായും പ്രവര്‍ത്തിക്കുമെന്ന് അവര്‍ പറഞ്ഞു.

ധനകാര്യ വളര്‍ച്ചാ സാധ്യതകള്‍ ഇപ്പോഴും ദുര്‍ബലമാണ്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിലെ സംഭവവികാസങ്ങള്‍ പോലുള്ള ഘടകങ്ങളാല്‍ അവ മെച്ചപ്പെടുത്താന്‍ കഴിയും. കൃത്രിമ ബുദ്ധിയുടെ ആവിര്‍ഭാവത്തിന്റെ ഫലമായി ലോക തലത്തില്‍ 40 ശതമാനം തൊഴിലവസരങ്ങളും അപകടസാധ്യതയിലാണ്. സാങ്കേതിക വികസനം നല്‍കുന്ന അവസരങ്ങള്‍ മുതലെടുത്ത് മുന്നേറണമെന്ന് അവര്‍ പറഞ്ഞു.

 

Latest