Connect with us

എ ഐ ക്യാമ സംബന്ധിച്ച് ആരോപണം ഉന്നയിച്ചതിന്റെ പേരില്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശന് എസ് ആര്‍ ഐ ടി കമ്പനിയുടെ വക്കീല്‍ നോട്ടീസ്. അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് കമ്പനി വക്കീല്‍ നോട്ടീസ് അയച്ചത്.തെളിവുകള്‍ സഹിതം മറുപടി നല്‍കുമെന്ന് വി ഡി സതീശന്‍ പ്രതികരിച്ചു. എ ഐ ക്യാമറയുടെ മറവില്‍ 100 കോടിയുടെ അഴിമതി നടന്നുവെന്നായിരുന്നു അദ്ദേഹം ആരോപണം ഉന്നയിച്ചത്. ഉപകരണങ്ങളുടെ ആകെ ചെലവ് 57 കോടിയാണ്. ഇതാണ് 151 കോടിയുടെ കരാറില്‍ എത്തിയതെന്നും ആരോപിച്ചിരുന്നു.ട്രോയിസ് കമ്പനിയില്‍ നിന്നു തന്നെ സാധങ്ങള്‍ വാങ്ങണമെന്ന പ്രസാദിയോ കരാറുണ്ടാക്കി. കണ്‍ട്രോള്‍ റൂമടക്കം എല്ലാ ഉപകരണങ്ങളും ഉള്‍പ്പടെ 45 കോടിക്കു ചെയ്യാന്‍ കഴിയുന്ന പ്രവൃത്തിക്ക് 57 കോടിയാണ് ട്രോയിസ് പ്രൊപോസ് നല്‍കിയത്.

വീഡിയോ കാണാം

Latest