Alappuzha
അഡ്വ. പി ആര്‍ ദേവദാസ് അന്തരിച്ചു
നാളെ ഉച്ചയ്ക്ക് 12 മണിക്ക് ചമ്പക്കുളത്തുള്ള കുടുംബ വീട്ടില്‍ സംസ്‌കാരം.

ചെങ്ങന്നൂര്‍ | അഖില കേരളവിശ്വകര്‍മ്മ മഹാസഭയുടെ സംസ്ഥാന പ്രസിഡന്റ് അഡ്വ. പി ആര്‍ ദേവദാസ് അന്തരിച്ചു.മൃതശരീരം ഇന്ന് രാവിലെ എറണാകുളം അമൃത ആശുപത്രിയില്‍ നിന്നും വിലാപയാത്രയായി ചെങ്ങന്നൂര്‍ സഭാ ആസ്ഥാനത്ത് ഉച്ചയ്ക്ക് രണ്ട് മണിയോടു കൂടി എത്തിച്ച് പൊതു ദര്‍ശനം നടത്തി. തുടര്‍ന്ന് നാല് മണി യോടു കൂടി അദ്ദേഹത്തിന്റെ കുടുംബ വീടായ ചമ്പക്കുളത്തേയ്ക്ക് വിലാപയാത്രയായ് കൊണ്ടുപോകും.നാളെ ഉച്ചയ്ക്ക് 12 മണിക്ക് ചമ്പക്കുളത്തുള്ള കുടുംബ വീട്ടില്‍ സംസ്‌കാരം.
തന്റെ ആയുസ്സും ആരോഗ്യവും സമുദായത്തിനും സംഘടനയ്ക്കുവേണ്ടി ഉഴിഞ്ഞുവെച്ച നേതാവാണ് വിട പറഞ്ഞത്. ദീര്‍ഘകാലം പ്രസിഡന്റ് പദവിയില്‍ തുടര്‍ന്നു വരുകയായിരുന്നു അദ്ദേഹം
---- facebook comment plugin here -----