Connect with us

Kerala

തെളിവുകള്‍ നശിപ്പിക്കാന്‍ എഡിജിപി നേരിട്ട് ശ്രമിക്കുന്നു; പി വി അൻവർ

പി ശശി ഫയലുകള്‍ പിടിച്ചുവെച്ച് പൊതുസമൂഹത്തില്‍ അനാവശ്യ സംശയങ്ങളുണ്ടാക്കുന്നു

Published

|

Last Updated

മലപ്പുറം | എഡിജിപിക്കെതിരെ ഗുരുതര ആരോപണവുമായി പിവി അന്‍വര്‍ എംഎല്‍എ. പരാതികളിലെ തെളിവുകള്‍ നശിപ്പിക്കാന്‍ എഡിജിപി നേരിട്ട് ശ്രമിക്കുന്നുവെന്ന് അന്‍വര്‍ പറഞ്ഞു. തെളിവുകള്‍ എഡിജിപി നേരിട്ട് പരിശോധിക്കുന്നു. കീഴുദ്യോഗസ്ഥരെ വിളിച്ച് തെളിവ് ശേഖരിക്കുന്നുണ്ടെന്നും അന്‍വര്‍ പറഞ്ഞു.

സംസ്ഥാനത്ത് സമാന്തര അന്വേഷണവും നടക്കുന്നുണ്ട്. എഡിജിപിക്കൊപ്പം നില്‍ക്കുന്ന ചില പോലീസ് ഉദ്യോഗസ്ഥര്‍ തനിക്ക് തെളിവ് തന്നവരെ തേടി പോകുന്നുണ്ട്. തെളിവ് നശിപ്പിക്കാനും ഭീഷണിപ്പെടുത്താനുമുള്ള നീക്കവും നടക്കുന്നുണ്ട്. എഡിജിപിയെ സസ്‌പെന്‍ഡ് ചെയ്യുകയാണ് വേണ്ടത്. മുഖ്യമന്ത്രിയില്‍ വിശ്വാസവും പ്രതീക്ഷയുമുണ്ടെന്നും അന്‍വര്‍ പറഞ്ഞു.

പൊളിറ്റിക്കല്‍ സെക്രട്ടറിക്ക് നേരെയും അന്‍വര്‍ ആരോപണം ഉന്നയിച്ചു. പി ശശി ഫയലുകള്‍ പിടിച്ചുവെച്ച് പൊതുസമൂഹത്തില്‍ അനാവശ്യ സംശയങ്ങളുണ്ടാക്കുന്നു.വീണ്ടും വീണ്ടും സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കുന്ന നിലപാടാണ് പൊളിറ്റിക്കല്‍ സെക്രട്ടറിയുേടെ ഭാഗത്ത് നിന്നും ഉണ്ടാകുന്നത്. സര്‍ക്കാരിനെതിരെ വിമര്‍ശനമുണ്ടാക്കാനാണ് ഫയല്‍ എട്ട് ദിവസം പിടിച്ചുവച്ചതെന്നും അന്‍വര്‍ പറഞ്ഞു. പി ശശിക്കെതിരെ പാര്‍ട്ടി സെക്രട്ടറിക്ക് പരാതി കൈമാറിയിട്ടുണ്ട്. പാര്‍ട്ടി പറയട്ടെ ബാക്കിയെന്നും അന്‍വര്‍ കൂട്ടിച്ചേര്‍ത്തു.

---- facebook comment plugin here -----

Latest