pocso case
രണ്ടര വയസ്സുകാരിയെ പീഡിപ്പിച്ച പ്രതിക്ക് മരണം വരെ തടവും പിഴയും
47കാരനായ പരിയാരം തൊണ്ടന്നൂരിലെ തമ്പിലാൻ വീട്ടിൽ സുനിലിനെയാണ് ശിക്ഷിച്ചത്.

തളിപ്പറമ്പ് | രണ്ടര വയസ്സുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതിക്ക് തളിപ്പറമ്പ് പോക്‌സോ അതിവേഗ കോടതി മരണം വരെ തടവും പിഴയും ശിക്ഷ വിധിച്ചു. 47കാരനായ പരിയാരം തൊണ്ടന്നൂരിലെ തമ്പിലാൻ വീട്ടിൽ സുനിലിനെയാണ് ശിക്ഷിച്ചത്.
പരിയാരം പോലീസ് സ്റ്റേഷൻ പരിധിയിലെ രണ്ടര വയസ്സുകാരിയെയാണ് പ്രതി ലൈംഗികമായി പീഡിപ്പിച്ചത്. 2016 ആഗസ്റ്റിലായിരുന്നു കേസിനാസ്പദമായ സംഭവം. തളിപ്പറമ്പ് സി ഐ ആയിരുന്ന കെ ഇ പ്രേമചന്ദ്രനാണ് കേസ് അന്വേഷിച്ച് കുറ്റപത്രം സമർപ്പിച്ചത്.
മൂന്ന് വകുപ്പുകളിലായി മരണം വരെ തടവ്, ഒരു ലക്ഷം രൂപ പിഴ, ജീവപര്യന്തം തടവ്, 50,000 രൂപ പിഴ, പത്ത് വർഷം തടവ്, 50,000 രൂപ പിഴ എന്നിങ്ങനെയാണ് തളിപ്പറമ്പ് അതിവേഗ പോക്‌സോ കോടതി ജഡ്ജി സി മുജീബുർറഹ്മാൻ ശിക്ഷിച്ചത്. പ്രോസിക്യൂഷന് വേണ്ടി അഡ്വ. ഷെറിമോൾ ജോസ് ഹാജരായി.