Kerala
ജയില്‍ ചാടിയ മോഷണക്കേസ് പ്രതി പിടിയില്‍
പ്രാഥമിക കര്‍മങ്ങള്‍ നിര്‍വഹിക്കാനായി പുറത്തിറക്കിയ സമയത്താണ് ജയിലിന്റെ പുറകിലെ മതിലുവഴി ഇയാള്‍ രക്ഷപ്പെട്ടത്
കോഴിക്കോട് | കൊയിലാണ്ടി സബ് ജയിലില്‍ നിന്നു രക്ഷപ്പെട്ട പ്രതി പിടിയില്‍. മോഷണ കേസില്‍ റിമാന്‍ഡിലായിരുന്ന ബാലുശ്ശേരി സ്വദേശി അനസിനെയാണ് പോലീസ് പിടികൂടിയത്. ഇന്ന് രാവിലെ ഏഴോടെയാണ് ഇയാള്‍ ജയില്‍ ചാടിയത്.
പൂനൂരില്‍ നിന്നാണ് പിന്നീട് അനസ് പിടിയിലായത്. പ്രാഥമിക കര്‍മങ്ങള്‍ നിര്‍വഹിക്കാനായി പുറത്തിറക്കിയ സമയത്താണ് ജയിലിന്റെ പുറകിലെ മതിലുവഴി ഇയാള്‍ രക്ഷപ്പെട്ടത്. പൂനൂരിലെ സ്വകാര്യ ആശുപത്രിയില്‍ നിന്നു ജനറേറ്റന്റെ കോപ്പര്‍ കമ്പികള്‍ മോഷ്ടിച്ച കേസിലാണ് ഇയാള്‍ ബാലുശ്ശേരി പോലീസിന്റെ പിടിയിലായത്.
---- facebook comment plugin here -----




