Connect with us

Kerala

റേഞ്ച് റോവര്‍ ട്രക്കില്‍ നിന്ന് ഇറക്കുന്നതിനിടെ അപകടം: ഇടയാക്കിയത് കൃത്യമായ പരിശീലനം ലഭിക്കാത്തവര്‍ ജോലി ചെയ്യുന്നതെന്ന് കെ എ ഡി എ

ട്രെയിന്‍ഡ് സ്റ്റാഫുകള്‍ തന്നെ വാഹനങ്ങള്‍ ഇറക്കാനുള്ള നിയമപരമായ സര്‍ക്കുലര്‍ ഇറക്കണം. ഇക്കാര്യത്തില്‍ മുഖ്യമന്ത്രിക്കും തൊഴില്‍ വകുപ്പ് മന്ത്രിക്കും നിവേദനം നല്‍കും.

Published

|

Last Updated

കൊച്ചി | കൃത്യമായ പരിശീലനം ലഭിക്കാത്തവര്‍ ജോലി ചെയ്യുന്നതാണ്, ട്രക്കില്‍ നിന്നും റേഞ്ച് റോവര്‍ കാര്‍ പുറത്തിറക്കുന്നതിനിടെ ഒരാള്‍ മരിക്കാനിടയായ സംഭവത്തിന് ഇടയാക്കിയതെന്ന് കേരള ഓട്ടോമൊബൈല്‍ ഡീലേഴ്‌സ് അസോസിയേഷന്‍. ട്രേഡ് യൂണിയന്‍ തൊഴിലാളികളാണ് കേരളത്തില്‍ കൂടുതല്‍ ഇത്തരം ജോലികള്‍ ചെയ്യുന്നതെന്നും ഇവര്‍ക്ക് വേണ്ട പരിശീലനം ലഭിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കണമെന്നും അസോസിയേഷന്‍ ഭാരവാഹി രഞ്ജിത്ത് ആര്‍ പറഞ്ഞു. ട്രെയിന്‍ഡ് സ്റ്റാഫുകള്‍ തന്നെ വാഹനങ്ങള്‍ ഇറക്കാനുള്ള നിയമപരമായ സര്‍ക്കുലര്‍ ഇറക്കണം. ഇക്കാര്യത്തില്‍ മുഖ്യമന്ത്രിക്കും തൊഴില്‍ വകുപ്പ് മന്ത്രിക്കും നിവേദനം നല്‍കുമെന്നും രഞ്ജിത്ത് വ്യക്തമാക്കി.

മട്ടാഞ്ചേരി സ്വദേശി റോഷന്‍ ആന്റണി സേവ്യറാണ് ട്രക്കില്‍ നിന്ന് റേഞ്ച് റോവര്‍ പുറത്തിറക്കുന്നതിനിടെയുണ്ടായ അപകടത്തില്‍ മരിച്ചത്. പാലാരിവട്ടം സ്വദേശി അന്‍ഷാദാണ് വാഹനം ഓടിച്ചിരുന്നത്. വാഹനം ട്രക്കില്‍ നിന്ന് ഇറക്കുന്നതിനുള്ള നിര്‍ദേശങ്ങള്‍ നല്‍കി പിന്നില്‍ നില്‍ക്കുകയായിരുന്ന റോഷന്റെ ദേഹത്തുകൂടി നിയന്ത്രണം വിട്ടു വന്ന വാഹനം കയറിയിറങ്ങുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ റോഷനെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഒപ്പമുണ്ടായിരുന്ന അനീഷിന് സാരമായ പരുക്കേറ്റിട്ടുണ്ട്.

സംഭവത്തില്‍ മനപ്പൂര്‍വമല്ലാത്ത നരഹത്യ, അശ്രദ്ധമായി വാഹനമോടിക്കന്‍ എന്നീ വകുപ്പുകള്‍ ചുമത്തി പോലീസ് കേസെടുത്തിട്ടുണ്ട്.

 

 

 

Latest