Connect with us

Uae

അബുദബി: പയസ്വിനി അബുദബിയുടെ  വിഷു ആഘോഷം "വിഷു പൊലിക 2025 ഗ്രാന്റ് അരീനയിൽ നടന്നു

വിഷുപ്പൊലികക്ക് പയസ്വിനി ഭാരവാഹികള്‍ ആയ രാധാകൃഷ്ണന്‍ ചെര്‍ക്കള, രമേഷ് ദേവരാഗം,ആനന്ദ് പെരിയ,ഹരിപ്രസാദ് മുല്ലച്ചേരി,വിഭ ഹരീഷ്, കൃപേഷ് എന്നിവര്‍ നേതൃത്വം നല്‍കി.

Published

|

Last Updated

അബുദബി| പയസ്വിനി അബുദബിയുടെ വിഷു ആഘോഷം ‘വിഷു പൊലിക 2025’ അബുദബി അല്‍ വാദ മാളിലെ ഗ്രാന്റ് അരീനയില്‍ വെച്ച് നടന്നു.ദീപ ജയകുമാറിന്റെ നേതൃത്വത്തില്‍ ഉണ്ടാക്കിയ വിഷുക്കണിയോടെയും കുട്ടികള്‍ക്കുള്ള വിഷു കൈനീട്ടത്തോടെ ആരംഭിച്ച വിഷു ആഘോഷം കൂട്ടായ്മയിലെ അംഗങ്ങളുടെ അമ്മമാര്‍ നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്തു.

പ്രസിഡന്റ് വിശ്വംഭരന്‍ കാമലോന്റെ അദ്ധ്യക്ഷതയില്‍ പയസ്വിനി രക്ഷാധികാരിമാരായ ടി.വി. സുരേഷ്‌കുമാര്‍, ജയകുമാര്‍ പെരിയ, വേണുഗോപാലന്‍ നമ്പ്യാര്‍, ബാലവേദിയായ കളിപ്പന്തല്‍ സെക്രട്ടറി തന്‍വി സുനില്‍, പയസ്വിനി ഭാരവാഹികള്‍ ആയ ശ്രീകുമാര്‍,ജിഷ പ്രസാദ്, വിഷ്ണു തങ്കയം, പ്രദീഷ് പാണൂര്‍ , സുനില്‍ പാടി, ശ്രീജിത്ത് കുറ്റിക്കോള്‍, ഉമേഷ് കാഞ്ഞങ്ങാട്, വാരിജാക്ഷന്‍ ഒളിയത്തടുക്ക , സുധിപ് കണ്ണന്‍, വിപിന്‍ പാണ്ടിക്കണ്ടം എന്നിവര്‍ സംസാരിച്ചു. പയസ്വിനി സെക്രട്ടറി അനൂപ് കാഞ്ഞങ്ങാട് സ്വാഗതവും ട്രഷറര്‍ വിനീത് കോടോത്ത് നന്ദിയും പറഞ്ഞു.അശ്വതി ശ്രീജേഷ് പ്രാര്‍ത്ഥന ഗാനം ആലപിച്ചു. ദീപജയകുമാര്‍, സുധീഷ് എന്നിവര്‍ പ്രോഗ്രാമിന്റെ അവതാരകര്‍ ആയിരുന്നു.

തുടര്‍ന്ന് കുട്ടികളുടെ ഫാഷന്‍ ഷോ അരങ്ങേറി. കേരള തനിമ വിളിച്ചോതുന്ന വസ്ത്രങ്ങള്‍ അണിഞ്ഞു കുടുംബത്തിലെ അറുപതോളം കുട്ടികള്‍ ഫാഷന്‍ ഷോയില്‍ പങ്കെടുത്തു. ഷാഷന്‍ഫോയ്ക്ക് അനാമിക സുരേഷ്, ദേവനന്ദ ഉമേഷ് എന്നിവര്‍ അവതാരകര്‍ ആയി.ദിവ്യ മനോജ്, ആശ വിനോദ് എന്നിവര്‍ നേതൃത്വം നല്‍കി.ഉച്ചക്ക് വിഷു സദ്യക്ക് ശേഷം മണ്മറഞ്ഞു പോയ ഭാവഗായകന്‍ ജയചന്ദ്രനു ശ്രദ്ധാഞ്ജലി അര്‍പ്പിച്ചു കൊണ്ട് പയസ്വിനിയിലെ പതിനഞ്ചോളം ഗായിക ഗായകന്മാര്‍ ‘ഭാവ ഗാനാഞ്ജലി’ അരങ്ങേറി.

മലയാള തനിമ വിളിച്ചോതുന്ന ജയചന്ദ്രന്റെ ഗാനങ്ങള്‍ സദസ്സിനു ആസ്വാദനമേകി.തുടര്‍ന്ന് പുതുതായി രൂപം കൊണ്ട് പയസ്വിനി നാടന്‍പാട്ട് ടീമിന്റെ നാടന്‍പ്പാട്ട് ആഘോഷ പരിപാടികള്‍ക്ക് കൊഴുപ്പേകി.വിഷുപ്പൊലികക്ക് പയസ്വിനി ഭാരവാഹികള്‍ ആയ രാധാകൃഷ്ണന്‍ ചെര്‍ക്കള, രമേഷ് ദേവരാഗം,ആനന്ദ് പെരിയ,ഹരിപ്രസാദ് മുല്ലച്ചേരി,വിഭ ഹരീഷ്, കൃപേഷ് എന്നിവര്‍ നേതൃത്വം നല്‍കി.

---- facebook comment plugin here -----

Latest