green list
അബുദബി ഗ്രീന്‍ പട്ടിക പുതുക്കും
നേരത്തെ പുറത്തിറക്കിയ പട്ടികയില്‍ നിന്ന് പല രാജ്യങ്ങളെയും ഒഴിവാക്കിയാണ് ഇപ്പോള്‍ ഈ ഗ്രീന്‍ ലിസ്റ്റ് പ്രസിദ്ധീകരിച്ചിരിക്കുന്നത്

അബുദബി | അബുദബിയിലെത്തുന്ന വിദേശ യാത്രികരുടെ പ്രവേശനവുമായി ബന്ധപ്പെട്ട് കൊവിഡ് സുരക്ഷിത രാജ്യങ്ങളുടെ ഗ്രീന്‍ പട്ടിക 2021 ഡിസംബര്‍ 26 മുതല്‍ പുതുക്കി നിശ്ചയിച്ചയിക്കാന്‍ തീരുമാനിച്ചതായി അബുദബി ഡിപ്പാര്‍ട്‌മെന്റ് ഓഫ് കള്‍ച്ചര്‍ ആന്‍ഡ് ടൂറിസം (ഡി സി ടി ) പ്രഖ്യാപിച്ചു. നേരത്തെ പുറത്തിറക്കിയ പട്ടികയില്‍ നിന്ന് പല രാജ്യങ്ങളെയും ഒഴിവാക്കിയാണ് ഇപ്പോള്‍ ഈ ഗ്രീന്‍ ലിസ്റ്റ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.
ഡിസംബര്‍ 26 മുതല്‍ 73 രാജ്യങ്ങളെയാണ് അബുദബി ഗ്രീന്‍ പട്ടികയില്‍പ്പെടുത്തിയിട്ടുള്ളത്. പുതിയ പട്ടിക ഡിസംബര്‍ 26-ന് 12:01 മുതല്‍ പ്രാബല്യത്തില്‍ വരുന്നതാണ്. ആഗോള തലത്തിലുള്ള കൊവിഡ് സാഹചര്യങ്ങള്‍ സമഗ്രമായി വിലയിരുത്തിയ ശേഷമാണ് ഗ്രീന്‍ പട്ടിക തയ്യാറാക്കുന്നത്. ഈ പട്ടികയില്‍പ്പെടുന്ന രാജ്യങ്ങളില്‍ നിന്ന് അബുദബിയിലേക്ക് പ്രവേശിക്കുന്ന വാക്‌സീനെടുക്കാത്ത യാത്രികര്‍ക്ക് നിബന്ധനകള്‍ പാലിച്ച് കൊണ്ട് ക്വാറന്റീന്‍ ഒഴിവാക്കി നല്‍കുന്നതാണ്.
ഗ്രീന്‍ രാജ്യങ്ങളുടെ പുതുക്കിയ പട്ടിക https://visitabudhabi.ae/en/plan-your-trip/covid-safe-travel/permitted-countries എന്ന വിലാസത്തില്‍ ലഭ്യമാണ്. വാക്‌സീന്‍ മുഴുവന്‍ ഡോസുകളും സ്വീകരിച്ചവര്‍ക്ക് (അവസാന ഡോസ് സ്വീകരിച്ച് 28 ദിവസം പൂര്‍ത്തിയാക്കിയ ശേഷം) ബഹ്റൈന്‍, ഗ്രീസ്, സെര്‍ബിയ, സെയ്ഷെല്‍സ് എന്നിവിടങ്ങളില്‍ നിന്ന് അബുദബിയിലേക്ക് യാത്രചെയ്യുന്ന സാഹചര്യത്തില്‍ ക്വാറന്റീന്‍ ഒഴിവാക്കിയിട്ടുണ്ടെന്നും വിസിറ്റ് അബുദബി വെബ്പേജില്‍ അറിയിച്ചിട്ടുണ്ട്.