Connect with us

Kerala

ഒളിവില്‍ പോയ കാപ്പ കേസ് പ്രതി അറസ്റ്റില്‍

അടൂര്‍ പറക്കോട് ഇജാസ് മന്‍സില്‍ വീട്ടില്‍ ഇജാസ് റഷീദ്(26) ആണ് പിടിയിലായത്.

Published

|

Last Updated

പത്തനംതിട്ട | ജില്ലാ കലക്ടറുടെ തടങ്കല്‍ ഉത്തരവറിഞ്ഞ് ഒളിവില്‍ പോയ കാപ്പ കേസ് പ്രതി അറസ്റ്റില്‍. അടൂര്‍ പറക്കോട് ഇജാസ് മന്‍സില്‍ വീട്ടില്‍ ഇജാസ് റഷീദ്(26) ആണ് പിടിയിലായത്. ആഗസ്റ്റ് ഒന്നിന് തടങ്കല്‍ ഉത്തരവ് ജില്ലാ മജിസ്ട്രേറ്റ് കൂടിയായ കലക്ടര്‍ പുറപ്പെടുവിച്ചിരുന്നു.

2018 മുതല്‍ ഇയാള്‍ വധശ്രമം, മനപ്പൂര്‍വമല്ലാത്ത നരഹത്യാശ്രമം, ദേഹോപദ്രവം ഏല്‍പ്പിക്കല്‍, ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തല്‍, കഞ്ചാവ് കൈവശം വെക്കല്‍, വീടുകയറി ആക്രമണം, ആയുധം കൊണ്ടുള്ള ആക്രമണം, പോലീസ് എക്സൈസ് ഉദ്യോഗസ്ഥരെ സംഘം ചേര്‍ന്ന് ആക്രമിക്കല്‍ തുടങ്ങി നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് ഇജാസ്.

പ്രതിക്കെതിരെ അടൂര്‍ പോലീസ് സ്റ്റേഷനില്‍ ഒമ്പതും പന്തളം പോലീസ് സ്റ്റേഷനില്‍ ഒരു കേസും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അടൂര്‍ ഡി വൈ എസ് പി. ജി സന്തോഷ് കുമാറിന്റെ മേല്‍നോട്ടത്തില്‍ ഇന്‍സ്പെക്ടര്‍ ശ്യാം മുരളി, എസ് ഐ. ഡി സുനില്‍ കുമാര്‍ അന്വേഷണത്തിന് നേതൃത്വം നല്‍കി.

 

Latest