Kerala
വാട്ടര്‍ അതോറിറ്റിയുടെ കുഴിയില്‍ വീണ് പരുക്കേറ്റ യുവാവ് മരിച്ചു
എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ രണ്ടുദിവസമായി ചികിത്സയിലായിരുന്നു ശ്യാമില്‍.

കൊച്ചി | എറണാകുളം കങ്ങരപ്പടിയില്‍ വാട്ടര്‍ അതോറിറ്റിയുടെ കുഴിയില്‍ വീണ് ഗുരുതര പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. എറണാകുളം കങ്ങരപ്പടി സ്വദേശി ശ്യാമില്‍ സുനില്‍ ജേക്കബ് ആണ് മരിച്ചത്.
ഈ മാസം രണ്ടിനാണ് കങ്ങരപ്പടിയില്‍ അപകടമുണ്ടായത്. വാട്ടര്‍ അതോറിറ്റി പൈപ്പ് മാറ്റാനായി എടുത്ത കുഴിയില്‍ യുവാവ് സഞ്ചരിച്ച ഇരുചക്രവാഹനം വീണാണ് അപകടം. കുഴിയില്‍ വീണ ശ്യാമിലിനെ നാട്ടുകാര്‍ ചേര്‍ന്നാണ് ആശുപത്രിയില്‍ എത്തിച്ചത്. എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ രണ്ടുദിവസമായി ചികിത്സയിലായിരുന്നു ശ്യാമില്‍.
വാട്ടര്‍ അതോറിറ്റി കുഴി കൃത്യമായി മൂടിയിരുന്നില്ലെന്നും അപകട സൂചന പോലും സ്ഥലത്ത് വച്ചില്ലെന്നും ബന്ധുക്കള്‍ ആരോപിച്ചു.
---- facebook comment plugin here -----